ദുബായ്/ന്യൂഡൽഹി : സെറ്റ്ഫ്ലൈ ഏവിയേഷൻ കമ്പനി ആരംഭിക്കുന്ന എയർകേരള യാഥാർഥ്യത്തിലേയ്ക്ക്. ന്യൂഡൽഹിയിൽ എയർ കേരള നേതൃത്വം ഇന്ത്യൻ വ്യോമയാന മന്ത്രി കിഞ്ജരാപ്പു റാം മോഹൻ നായ്‌ഡുവുമായി കൂടിക്കാഴ്ച നടത്തി. ഡിജിസിഎ പ്രതിനിധികളും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. സർക്കാരിന്‍റെ ഭാഗത്തു നിന്ന് സാധ്യമായ എല്ലാ പിന്തുണയും മന്ത്രി ഉറപ്പ് നൽകി.