Tuesday, January 7, 2025
HomeGulfഒമാന്‍ ഭരണാധികാരിയുടെ സ്ഥാനാരോഹണം: ജനുവരി 12ന്, ഒമാനില്‍ പൊതുഅവധി

ഒമാന്‍ ഭരണാധികാരിയുടെ സ്ഥാനാരോഹണം: ജനുവരി 12ന്, ഒമാനില്‍ പൊതുഅവധി

ഒമാൻ : ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ സ്ഥാനാരോഹണ ദിനത്തോടനുബന്ധിച്ച് ജനുവരി 12 ഞായറാഴ്ച ഒമാനില്‍ പൊതുഅവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും.

അതേസമയം രാജ്യത്ത് വിലക്കയറ്റം തടയുന്നതിനും അവശ്യ സാധനങ്ങളുടെ വില കൂടാതെ പിടിച്ചുനിര്‍ത്തുന്നതിനും ഊന്നല്‍ നല്‍കുന്ന പ്രഖ്യാപനങ്ങളുമായി ഒമാന്‍ 2025ലെ പൊതുബജറ്റ് അവതരിപ്പിച്ചു.

വിലക്കയറ്റം തടയുന്നതിന് അവശ്യ സാധനങ്ങള്‍ക്കുള്ള സബ്സിഡികള്‍ക്കായി ഒമാന്‍ സുല്‍ത്താനേറ്റ് 2025 ലെ ബജറ്റില്‍ 1.58 ബില്യണ്‍ റിയാലാണ് അനുവദിച്ചിരിക്കുന്നത്. അഥവാ 4.1 ബില്യണ്‍ ഡോളര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments