വാഷിങ്ടൺ: പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ചടങ്ങിൽ ലയണൽ മെസ്സിയുടെ അസാന്നിധ്യം വ്യാപകമായ ചർച്ചകൾക്ക് തുടക്കമിട്ടു. ചരിത്ര സന്ദർഭം നഷ്‌ടപ്പെടുത്തിയതിൽ മെസിയെ ആരാധകരടക്കം വിമർശിച്ചു. യുഎസിലെ പരമോന്നത പുരസ്കാരം മെസിയടക്കം 19 പേർക്കാണ് പ്രഖ്യാപിച്ചത്. എന്നാൽ പുരസ്കാരദാന ചടങ്ങിൽ പങ്കെടുക്കാൻ മെസിയെത്തിയില്ല.ഷെഡ്യൂളിംഗ് പ്രശ്നങ്ങളുടെ നേരത്തെ തീയതി നൽകിയ ഷോയിൽ പങ്കെടുക്കേണ്ടതും കാരണമായി മെസിയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.
തന്നെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതിൽ നന്ദിയറിയിച്ച qമെസ്സി, വൈറ്റ് ഹൗസിന് ഹൃദയസ്പർശിയായ കത്ത് അയച്ചിരുന്നു. പുരസ്കാരത്തെ മഹത്തായ പദവിയെന്നാണ് മെസി വിശേഷിപ്പിച്ചത്. പരിപാടി നഷ്‌ടമായതിൽ മെസ്സിയുടെ ഖേദവും ഭാവിയിൽ പ്രസിഡൻ്റ് ബൈഡനെ കാണാമെന്ന പ്രതീക്ഷയും അറിയിച്ചു.
മെസിക്ക് അംഗീകാരം നൽകുമെന്ന് ഡിസംബർ അവസാനം ക്ലബിനെയും ഫിഫയെയും വൈറ്റ് അറിയിച്ചിരുന്നു. എന്നാൽ ഷെഡ്യൂളിംഗ് പൊരുത്തക്കേടുകളും മുൻകൂർ പ്രതിബദ്ധതകളും കാരണം തനിക്ക് പങ്കെടുക്കാൻ കഴിയില്ലെന്നും ക്ലബ് മുഖേന ലിയോ വൈറ്റ് ഹൗസിലേക്ക് കത്തയച്ചു.
പ്രൊഫഷണൽ സീസണിന് ശേഷം സോക്കർ താരം ഒരു കുടുംബ അവധിക്കാലം ആസ്വദിക്കുകയാണെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിൻ്റെ ഭാര്യ അൻ്റോണേല റോക്കൂസോ, അവരുടെ പുതുവത്സര ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.