Tuesday, January 7, 2025
HomeAmericaമഞ്ഞുവീഴ്ച അടുത്ത വാരത്തോടെ അതിശക്തമാകും; അമേരിക്കയിൽ ജാഗ്രത നിർദേശം

മഞ്ഞുവീഴ്ച അടുത്ത വാരത്തോടെ അതിശക്തമാകും; അമേരിക്കയിൽ ജാഗ്രത നിർദേശം

വാഷിംഗ്ടണ്‍: അടുത്തയാഴ്ച അമേരിക്കയെ കാത്തിരിക്കുന്നത് അതിശക്തമായ മഞ്ഞുവീഴ്ച. പോളാര്‍ വൊര്‍ട്ടക്സ് എന്ന ധ്രുവ ചുഴലി പ്രതിഭാസം രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. അമേരിക്കയുടെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മഞ്ഞുവീഴ്ച തീവ്രമാകുക.

ഭൂമിയുടെ രണ്ടു ധ്രുവങ്ങളിലും ഉണ്ടാകുന്ന പ്രതിഭാസമാണ് പോളാര്‍ വൊര്‍ട്ടക്സ് അഥവാ ധ്രുവ ചുഴലി. ആര്‍ട്ടിക് ധ്രുവത്തിലും അന്റാര്‍ട്ടിക ധ്രുവത്തിലുമാണ് ഇത് സംഭവിക്കാറുള്ളത്. ധ്രുവങ്ങള്‍ക്ക് സമീപം തണുത്ത വായുവിന്റെ മര്‍ദം കുറഞ്ഞ പ്രദേശം നിലനില്‍ക്കാറുണ്ട്. ഇത് വേനല്‍ക്കാലത്ത് ദുര്‍ബലമാകുകയും ശൈത്യകാലത്ത് ശക്തിപ്പെടുകയുമാണ് ചെയ്യുക.

കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും തെക്കന്‍ മേഖലയിലേക്ക് ചുഴലി നീങ്ങും. അതീവ ഗുരുതരമായ നിലയിലേക്കാണ് താപനില കുറയുക. അമേരിക്കയുടെ കിഴക്കന്‍ ഭാഗത്താണ് കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. മഞ്ഞുവീഴ്ച അതിതീവ്രമാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments