വാഷിങ്ടൺ: രാജ്യത്തിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡത്തിന് അർഹരായ 19 വ്യക്തികളുടെ പേരുകൾ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. മുൻ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിൻ്റൺ, ഫാഷൻ ഡിസൈനർ റാൽഫ് ലോറൻ, ഫുട്ബോൾ സൂപ്പർ താരം ലയണൽ മെസ്സി, മുൻ പ്രതിരോധ സെക്രട്ടറി അന്തരിച്ച ആഷ്ടൺ കാർട്ടർ എന്നിവരും പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു.
രാജ്യത്തിന്റെ അഭിവൃദ്ധി, മൂല്യങ്ങൾ അല്ലെങ്കിൽ സുരക്ഷ, ലോക സമാധാനം എന്നീ മേഖലയിൽ കാര്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്കാരം നൽകുന്നത്. യുഎസ് സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രഥമ പ്രഥമ വനിതയായി ചരിത്രം സൃഷ്ടിച്ച ഹിലരി ക്ലിൻ്റണിന് പതിറ്റാണ്ടുകളുടെ പൊതുസേവനത്തിനുള്ള പുരസ്‌കാരം ലഭിക്കും. പിന്നീട് അമേരിക്കയിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടി പ്രസിഡൻ്റായി നാമനിർദ്ദേശം ചെയ്ത ആദ്യ വനിതയായിരുന്നു ഹിലരി ക്ലിൻ്റൺ.
നിക്ഷേപകനും മനുഷ്യസ്‌നേഹിയുമായ ജോർജ്ജ് സോറോസും പുരസ്‌കാരത്തിന് അർഹനാകും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനാണ് സോറോസ്. അമേരിക്കൻ കായിക രംഗത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇന്റർ മിയാമി താരമായ ലയണൽ മെസിക്ക് പുരസ്കാരം നൽകുന്നത്. ലിയോ മെസ്സി ഫൗണ്ടേഷനിലൂടെ ലോകമെമ്പാടുമുള്ള കുട്ടികൾക്കായുള്ള ആരോഗ്യ സംരക്ഷണ, വിദ്യാഭ്യാസ പരിപാടികളെ മെസ്സി പിന്തുണയ്ക്കുകയും യുണിസെഫ് ഗുഡ്‌വിൽ അംബാസഡറായി പ്രവർത്തിക്കുകയും ചെയ്യുന്നു. വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡൻ്റ് ബൈഡൻ പുരസ്‌കാര ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കും. പൗരാവകാശ പ്രവർത്തകയായ ഫാനി ലൂ ഹാമർ ഉൾപ്പെടെയാണ് പുരസ്‌കാരത്തിന് അർഹരായ മറ്റ് പ്രമുഖർ.