Monday, January 6, 2025
HomeAmericaപെർമനന്‍റ് റെസിഡൻസി സ്പോണ്‍സർഷിപ്പ്  അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവച്ച് കാനഡ

പെർമനന്‍റ് റെസിഡൻസി സ്പോണ്‍സർഷിപ്പ്  അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവച്ച് കാനഡ

ടൊറന്‍റോ: മാതാപിതാക്കൾക്കും മുത്തച്ഛനും മുത്തശ്ശിക്കും സ്ഥിരതാമസത്തിനായുള്ള (പെർമനന്‍റ് റെസിഡൻസി) സ്പോണ്‍സർഷിപ്പ്  അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവച്ച് കാനഡ. പാരന്‍റ്സ് ആന്‍റ് ഗ്രാൻഡ് പാരന്‍റ്സ് പ്രോഗ്രാം (പിജിപി) വഴിയുള്ള അപേക്ഷകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ സ്വീകരിക്കില്ല എന്നാണ് കാനഡ അറിയിച്ചത്.  2024-ൽ സമർപ്പിച്ച ഫാമിലി സ്പോൺസർഷിപ്പ് അപേക്ഷകളിൽ മാത്രമേ തീരുമാനമെടുക്കൂ എന്ന് സിറ്റിസൻഷിപ്പ് മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. 

പിജിപി അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവച്ചെന്ന് കാനഡ ഗസറ്റിൽ വിജ്ഞാപനമിറക്കി. എത്ര കാലത്തേക്കാണ് നിർത്തിവച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.  ഈ വർഷം 15,000 സ്പോൺസർഷിപ്പ് അപേക്ഷകളിൽ തീരുമാനമെടുക്കുമെന്നും മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. കാനഡയിൽ ദീർഘകാലം താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൂപ്പർ വിസ ഓപ്ഷൻ ലഭ്യമാണ്. അഞ്ച് വർഷം വരെ താമസിക്കാം.

കഴിഞ്ഞ വർഷം നവംബറിൽ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൻഷിപ്പ് കാനഡ (ഐആർസിസി) പാർലമെന്‍റിൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ട് അനുസരിച്ച് 2023ൽ 28,313 പേർ (16,907 സ്ത്രീകളും 11,406 പുരുഷന്മാരും) പാരന്‍റ്സ് ആന്‍റ് ഗ്രാൻഡ് പാരന്‍റ്സ് പ്രോഗ്രാം വഴി കാനഡയിൽ എത്തിയിട്ടുണ്ട്.  2022ലെ കണക്കിന് അപേക്ഷിച്ച് നാല് ശതമാനം വർദ്ധനയുണ്ടായി. 2023ന്‍റെ അവസാനത്തിൽ, 40,000 സ്‌പോൺസർഷിപ്പ് അപേക്ഷകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ടായിരുന്നു. 2024-ലെ കണക്കുകൾ ഇതുവരെ ലഭ്യമായിട്ടില്ല. 2023ൽ 73,113 സൂപ്പർ വിസ പിജിപി അപേക്ഷകൾ ഐആർസിസി അംഗീകരിച്ചു. വരും വർഷങ്ങളിൽ ഇമിഗ്രേഷൻ കുറയ്ക്കുക എന്നതാണ് കാനഡയുടെ ലക്ഷ്യം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments