കുറേ ഓര്‍മകളും നന്മകളും സന്തോഷങ്ങളും സങ്കടക്കണ്ണീരും പകര്‍ന്ന് കടന്നുപോകുന്ന 2024. ഓര്‍മകളുടെ ഉത്സവമായി മാറിയ ആ നല്ലനാളുകള്‍ക്ക് വിട ചൊല്ലുകയാണ് ലോകം. പ്രതീക്ഷയുടെ പുതുവത്സരത്തെ വരവേല്‍ക്കാന്‍.
നന്ദിയോടെ പോയകാലത്തിന്റെ നന്മകളെ ഓര്‍ക്കാം. പ്രതീക്ഷയോടെ പുതുവത്സരത്തിന്റെ നല്ല നാളുകളെ കാത്തിരിക്കാം. യുദ്ധവും സംഘര്‍ഷങ്ങളും നിറഞ്ഞ ലോകജനതയ്ക്ക് പ്രതീക്ഷയുടെ വെളിച്ചം പകരാന്‍ ഈ വര്‍ഷത്തിനു കഴിയുമെന്ന് പ്രത്യാശിക്കാം. അനുദിനം വളരുന്ന ലോകത്തില്‍ അത്ഭുതങ്ങളുടെ കലവറയാണ് ഓരോ ദിവസവും നമുക്ക് നല്‍കുന്നത്. അത് നേരിന്റെ പാതയും നല്ലകാലവും പകരുമെന്ന് പ്രതീക്ഷിക്കാം.
എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ത്ഥ്യമാകുന്ന, എല്ലാ പ്രതീക്ഷകളും പൂവണിയുന്ന നല്ല കാലത്തിനെ സുസ്വാഗതം ചെയ്യാം,
എവര്‍ക്കും പുതുവത്സരാശംസകളോടെ,
മലയാളി ടൈംസ് കുടുംബം