തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്തെ എൻജിനീയറിങ് കോളജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. കോളജ് ഉടമ മുഹമ്മദ് അബ്ദുൽ അസീസ് താഹയു തന്നെ മൃതദേഹമാണ് അതെന്ന് കരുതുന്നു. പൊലീസ് എത്തി കാര്യങ്ങൾ പരിശോധിച്ചു വരികയാണ്.
പി.എ.അസീസ് എൻജിനീയറിങ് കോളജിന്റെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് മുല്ലശേരി വേങ്കോട് റോഡിൽ സ്ഥിതി ചെയ്യുന്ന കോളജിൽ രാത്രിയാണ് സംഭവം നടന്നത്. അബ്ദുൽ അസീസ് താഹയുടെ മൊബൈൽ ഫോൺ അടുത്തുതന്നെ കണ്ടെത്തിയിട്ടുണ്ട്. കാറും പുറത്ത് പാർക്ക് ചെയ്തിട്ടുണ്ട്. ഇദ്ദേഹം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.