വാഷിംങ്ടൺ : ചൈന ഏർപ്പെടുത്തിയ ഒരു ഹാക്കർ യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെൻ്റിൻ്റെ വിവരങ്ങൾ ചോർത്തിയതായി യുഎസ് ഉദ്യോഗസ്ഥർ. ട്രഷറി ഡിപ്പാർട്മെൻ്റിലെ ജീവനക്കാരുടെ വർക്ക്‌സ്റ്റേഷനുകളിലെ സിസ്റ്റത്തിലുള്ള ചില രേഖകൾ അയാൾക്ക് ലഭിച്ചിട്ടുണെന്ന് യുഎസ് വ്യക്തമാക്കുന്നു. ഡിസംബർ ആദ്യമാണ് ഈ പ്രശ്നം സംഭവിച്ചത്.
സംഭവത്തെക്കുറിച്ച് അറിയിച്ച് യുഎസിലെ ജനപ്രതിനിധികൾക്ക് ട്രഷറി ഡിപ്പാർട്ട്‌മെൻ്റ് എഴുതിയ കത്തിൽ നിന്നാണ് വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നത്.നടന്നതിനെ വലിയ “വലിയ സംഭവം” ആയി വിശേഷിപ്പിക്കുകയും, സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ എഫ്ബിഐയുമായും മറ്റ് ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്നും ട്രഷറി വകുപ്പ് വ്യക്തമാക്കി.
തങ്ങളുടെ ജീവനക്കാർക്ക് സാങ്കേതിക പിന്തുണ നൽകുന്ന ഒരു മൂന്നാം കക്ഷി സേവന ദാതാവിൻ്റെ പക്കൽ നിന്ന് കീ സൂത്രത്തിൽ കൈക്കലാക്കിയാണ് ഹാക്കർ വിവരം ചോർത്തിയതെന്ന് ട്രഷറി വകുപ്പിൻ്റെ കത്ത് വ്യക്തമാക്കുന്നു. അങ്ങനെ ഉപയോഗിക്കപ്പെട്ട മൂന്നാം കക്ഷിയായ ബിയോണ്ട് ട്രസ്റ്റ് എന്ന സ്ഥാപനവുമായുള്ള കരാർ അവസാനിപ്പിക്കുയാണെന്നും കത്ത് വ്യക്തമാക്കി.
എഫ്ബിഐയ്‌ക്കൊപ്പം, സൈബർ സെക്യൂരിറ്റി ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയും ഫൊറൻസിക് അന്വേഷകരും ചേർന്ന് ഒരു ടീമായി വിവര ചോർച്ചയുടെ വ്യാപ്തി നിർണ്ണയിക്കാൻ ശ്രമിക്കുകയാണ് ട്രഷററി വകുപ്പ്.