Thursday, May 15, 2025
HomeBreakingNewsവസ്ത്രധാരണച്ചട്ടം ലംഘിച്ചു: കളിയിൽ വിലക്ക് ലഭിച്ചതിനെത്തുടർന്ന് മാഗ്നസ് കാൾസൻ ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ്...

വസ്ത്രധാരണച്ചട്ടം ലംഘിച്ചു: കളിയിൽ വിലക്ക് ലഭിച്ചതിനെത്തുടർന്ന് മാഗ്നസ് കാൾസൻ ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് പിൻമാറി

ന്യൂയോർക്ക് : വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനാൽ ഒരു കളിയിൽ വിലക്ക് ലഭിച്ചതിനെത്തുടർന്ന് ലോക ഒന്നാംനമ്പർതാരം മാഗ്നസ് കാൾസൻ ലോക റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചെസ് ചാംപ്യൻഷിപ്പിൽ നിന്ന് പിൻമാറി. നിലവിൽ റാപിഡ്, ബ്ലിറ്റ്സ് ഇനങ്ങളിൽ ചാംപ്യനാണ് കാൾസൻ. റാപിഡ് ചാംപ്യൻഷിപ്പിലെ രണ്ടാം ദിനം എട്ട് റൗണ്ട് കഴിഞ്ഞപ്പോൾ ജീൻസ് ധരിച്ചെത്തിയ കാൾസന് 200 ഡോളർ പിഴയിടുകയും ടൂർണമെന്റിലെ ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിക്കാൻ ചീഫ് ആർബിറ്റർ അലക്സ് ഹോളോസാക്ക് ആവശ്യപ്പെടുകയും ചെയ്തു.


തൊട്ടടുത്ത ദിവസം മുതൽ ഇതു ചെയ്യാമെന്ന് മുൻ ലോക ചാംപ്യൻ നിലപാടെടുത്തു. എന്നാൽ, ഒരു കളിക്കാരനുമാത്രമായി ചട്ടം മാറ്റാനാകില്ലെന്നും ഇതേ ചട്ടലംഘനം നടത്തിയ റഷ്യൻതാരം യാൻനീപോംനീഷി പിന്നീട് നിയമം അനുസരിച്ചതും സംഘാടകർ ചൂണ്ടിക്കാട്ടി.

ഇതിനു തയാറാകാതിരുന്നപ്പോൾ ഒൻപതാം റൗണ്ടിലെ പെയറിങ്ങിൽനിന്ന് കാൾസനെ ഒഴിവാക്കി. ഇതേത്തുടർന്നായിരുന്നു നോർവേ താരത്തിന്റെ പിൻമാറ്റം. ഇന്ത്യൻ താരം അർജുൻ എരിഗെയ്സി അടക്കം 4 പേരാണ് നാലു റൗണ്ടുകൾ ശേഷിക്കെ ചാപ്യൻഷിപ്പിൽ മുന്നിൽ. വനിതാവിഭാഗത്തിൽ  ഇന്ത്യൻ താരങ്ങളായ കൊനേരു ഹംപി, ഡി. ഹരിക എന്നിവരും ഒന്നാമതുണ്ട്. 

കാഷ്വൽ വസ്ത്രങ്ങളായ ജീൻസ്, ടീഷർട്ട്, സ്നീക്കർ തുടങ്ങിയവ ചാംപ്യൻഷിപ്പിൽ ധരിക്കരുതെന്നാണ് ഫിഡെ നിഷ്കർഷിച്ചിരുന്നത്. പുരുഷ താരങ്ങൾക്ക് സ്യൂട്ട്, ഷർട്ട്, പോളോ ടീഷർട്ട്, ഷൂ, ജാക്കറ്റ്, വെസ്റ്റ്, സ്വെറ്റർ തുടങ്ങിയവയാണ് അനുവദനീയമായിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments