കുവൈത്ത്: വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ കേസില്‍ കുവൈത്തില്‍ രാജകുടുംബാഗത്തിനും ഒരു ഏഷ്യക്കാരനും ജീവപര്യന്തം തടവ് വിധിച്ചു. രാജകുടുംബാംഗത്തിനും സഹായിയായ ഏഷ്യക്കാരനുമാണ് ക്രിമിനല്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുന്നത്.
കൗണ്‍സിലര്‍ നായിഫ് അല്‍ – ദഹൂം അധ്യക്ഷനായ ഒന്നാം ഇന്‍സ്റ്റന്‍സ് കോടതിയാണ് രാജകുടുംബാംഗത്തിനും ഏഷ്യക്കാരനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടുവളപ്പില്‍ കഞ്ചാവ് വളര്‍ത്തിയതിനാണ് അധികൃതർ ഇയാളേയും സഹായിയേയും അറസ്റ്റ് ചെയ്തത്. 3 ഏഷ്യക്കാരുടെ സഹായത്തോടെയായിരുന്നു ഇയാൾ കഞ്ചാവ് കൃഷി നടത്തിയിരുന്നത്. അറസ്റ്റിനിടെ പ്രതികളുടെ കൈവശത്തു നിന്നും ലഹരിമരുന്ന് കണ്ടെത്തിയിരുന്നു.
ഇതിൽ 25 കിലോഗ്രാം ഭാരമുള്ള 270 കഞ്ചാവ് ചെടികള്‍, 5,130 കിലോഗ്രാം വില്‍പ്പനയ്ക്ക് തയ്യാറാക്കിയ കഞ്ചാവ് എന്നിവയും 4,150 ലഹരിഗുളികകളും ഉണ്ടായിരുന്നു. മൂന്ന് ഏഷ്യന്‍ പ്രതികളില്‍ ഒരാള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുകളില്‍ കുവൈത്ത് സ്വീകരിക്കുന്ന കര്‍ശനമായ ശിക്ഷാ നടപടികളെ ഉയർത്തിക്കാട്ടുന്ന വിധിയാണിത്. സമൂഹത്തിലെ ഉയര്‍ന്ന പദവികള്‍ പരിഗണിക്കാതെ മയക്കു മരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.