ഹവായി: യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൻ്റെ വീലിൽ നിന്ന് മൃതദേഹം കണ്ടെത്തി. ചിക്കാഗോ ഒഹെയർ ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള യുണൈറ്റഡ് ഫ്ലൈറ്റ് 202 കഹുലുയി എയർപോർട്ടിൽ ഇറങ്ങിയപ്പോഴാണ് വിമാനത്തിൻ്റെ ലാൻഡിംഗ് ഗിയർ ഘടിപ്പിച്ചിരിക്കുന്ന കമ്പാർട്ടുമെൻ്റുകളിലൊന്നിൽ മൃതദേഹം കണ്ടെത്തിയത്. സംഭവമായി ബന്ധപ്പെട്ട് അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്ന് യുണൈറ്റഡ് എയർലൈൻസ് അറിയിച്ചു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.