Wednesday, December 25, 2024
HomeSpecial Storyപ്രതീക്ഷയുടെ ക്രിസ്തുമസ്

പ്രതീക്ഷയുടെ ക്രിസ്തുമസ്

ലോകത്തിന് നന്മയുടെ സുദിനം. തിരുപ്പിറവിയുടെ ഓർമ പുതുക്കി ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകിയ ദൈവപുത്രന്റെ തിരുപ്പിറവിയെ വിശ്വാസികൾ ആമോദത്തോടെ വരവേൽക്കുന്നു.

മണ്ണിലും മനസിലും വിശ്വാസത്തിന്‍റെ നക്ഷത്ര വെളിച്ചം നിറച്ചാണ് ഓരോ ക്രിസ്മസ് രാവും കടന്നുപോകുന്നത്. സന്മനസുള്ളവർക്ക് സമാധാനമെന്ന് ലോകത്തോട് അരുൾ ചെയ്ത ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷമാക്കുകയാണ് നാടും നഗരവും. കരോൾ ഗാനങ്ങളും മധുരം പങ്കുവെക്കലും പാതിരാ കുർബാനയുമായി കൂടിച്ചേരലുകൾ ആഘോഷങ്ങൾക്ക് മാറ്റേകുന്നു.

ഡിസംബർ പിറന്നതോടെ ക്രിസ്മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വീടുകളിൽ നക്ഷത്രങ്ങൾ നേരത്തെ മിഴി തുറന്നു. അലങ്കാര വിളക്കുകളും പുൽക്കൂടുകളും ക്രിസ്മസ് ഗീതങ്ങളും പുണ്യദിനാഘോഷത്തിന് വർണശോഭ നൽകി. സ്നേഹവും സന്തോഷവും പകർന്നു ക്രിസ്മസ് പാപ്പമാർ തെരുവുകളിലും വീടുകളിലും സജീവമായി. ഇന്ന് ആഘോഷത്തിന്റെ പകലാണ്. സാഹോദര്യവും കുടുംബബന്ധങ്ങളും പുതുക്കുന്ന പുണ്യദിനമാണ്. ആഘോഷങ്ങൾ സ്നേഹത്തിൻ്റെ വാതിൽ തുറക്കട്ടെ…

ഏവർക്കും ക്രിസ്തുമസ് ആശംസകളോടെ ടീം മലയാളി ടൈംസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments