Monday, December 23, 2024
HomeAmericaവിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ അമേരിക്കയിൽ

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നാളെ അമേരിക്കയിൽ

ന്യൂഡൽഹി : ആറ് ദിവസത്തെ സന്ദർശനത്തിനായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ നാളെ അമേരിക്കയിലെത്തും. സന്ദർശന വേളയിൽ, പ്രധാന ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി അദ്ദേഹം യുഎസ് വിദേശകാര്യ സെക്രട്ടറി ഉൾപ്പെടയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.ഡിസംബർ 24 മുതൽ 29 വരെ ആയിരിക്കും അമേരിക്ക സന്ദർശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു.

യു എസിലെ ഇന്ത്യൻ കോൺസുൽ ജനറൽമാരുടെ കോൺഫറൻസിലും ഡോ.ജയശങ്കർ അധ്യക്ഷത വഹിക്കും. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതിന് ശേഷം ഇതാദ്യമായാണ് ജയശങ്കറിന്റെ യുഎസ് സന്ദർശനം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments