ലോസ് ഏഞ്ചൽസ് : ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫിലാഡൽഫിയയിലേക്ക് യാത്ര ചെയ്ത സ്ത്രീയെ നിരോധിത വസ്തുക്കളുമായി ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. ഒന്നിലധികം കത്തികളും പടക്കങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളാണ് സ്ത്രീയിൽ നിന്ന് കണ്ടെത്തിയത്.സെക്യൂരിറ്റി പരിശോധനയ്ക്കിടയിലാണ് പിടിയിലാവുന്നത്.
പരിശോധനകൾക്കിടയിൽ സംശയാസ്പദമായ എന്തോ ഒന്ന് കണ്ടതിനെത്തുടർന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒരു പെട്ടി പടക്കം, മൂന്ന് പോക്കറ്റ് കത്തികൾ, കുരുമുളക് സ്പ്രേ എന്നിവ കണ്ടെത്തി. പിസ്റ്റൾ ആകൃതിയിലുള്ള രണ്ട് കീചെയിനുകളും കത്രികയും ഉണ്ടായിരുന്നു.സ്ത്രീയ വിശദമായി ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.
നിരോധിത ഉത്പന്നങ്ങളുമായി എയർപോർട്ടിൽ എത്തുന്നത് വലിയ നിയമ ലംഘനമാണെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.