Sunday, December 22, 2024
HomeGulfലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജം: കുവൈറ്റ് തീപ്പിടുത്ത രക്ഷപ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജം: കുവൈറ്റ് തീപ്പിടുത്ത രക്ഷപ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി

കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപ്പിടുത്ത അപകടം പരാമർശിച്ച് കുവൈത്തിനെ നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അനേകം ഇന്ത്യക്കാർ കൊല്ലപ്പെട്ട അപകടം വലിയ ഹൃദയവേദനയുണ്ടാക്കി. കുവൈത്ത് സർക്കാർ വളരെയധികം സഹായിച്ചെന്നും ഒരു സഹോദരനെപ്പോലെ ഒപ്പം നിന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അഭിവാദ്യം അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജൂണിൽ മങ്കാഫിലെ തൊഴിൽക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ 45-ഓളം ഇന്ത്യക്കാർ മരിക്കുകയുണ്ടായി. . അതിൽ 24 പേർ മലയാളികളും ആയിരുന്നു. ലോകത്തിന്‍റെ വളർച്ചയുടെ എഞ്ചിനായി ഇന്ത്യ മാറുമെന്ന് കുവൈത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു . കുവൈത്തിനുൾപ്പടെ ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നൽകാൻ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുവൈത്ത് ജനസംഖ്യയുടെ 21 ശതമാനമാണ് ഇന്ത്യക്കാർ. അവിടത്തെ തൊഴിലാളികളുടെ 30 ശതമാനവും ഇന്ത്യക്കാരാണ്. മിന അബ്ദുള്ള മേഖലയിൽ 1500 ഇന്ത്യക്കാരുള്ള തൊഴിൽക്യാമ്പ് പ്രധാനമന്ത്രി സന്ദർശിച്ചു. ഇന്ത്യൻതൊഴിലാളികൾക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ പ്രതീകമാണ് ഈ സന്ദർശനമെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു.

 ഇന്ന് ഇന്ത്യൻ സമൂഹത്തോട്  സംസാരിച്ച പ്രധാനമന്ത്രിക്ക് നാളെയാണ് നിർണായക കൂടിക്കാഴ്ചകൾ ഉള്ളത്.  യുപിഐ പേമെന്‍റ് കുവൈത്തിൽ നടപ്പാക്കുന്ന കാര്യത്തിലും പ്രഖ്യാപനം പ്രതീക്ഷിക്കുന്നുണ്ട്. ബാങ്കിങ്, ഐ.ടി, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ കുവൈത്തുമായി കൂടുതൽ സഹകരണമാണ് കുവൈത്ത് സന്ദര്‍ശനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഈ മേഖലകളിൽ ഇന്ത്യയുടെ മുന്നേറ്റം പ്രധാനമന്ത്രി അക്കമിട്ട് നിരത്തി. കുവൈത്ത് അമീറുമായുള്ള  നരേന്ദ്രമോദി നാളെ കൂടിക്കാഴ്ച്ച നടത്തും.

43 വർഷത്തിന് ശേഷമെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിയെ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര – പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യസഫ് സൗദ് അൽ സബാഹ്, വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ യഹ്‍യ ഉൾപ്പടെയുള്ളവർ ചേര്‍ന്നാണ് സ്വീകരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments