ദോഹ : ആഡംബര കാറുമായി നടുറോഡിൽ അഭ്യാസ പ്രകടനം. ഡ്രൈവർക്കെതിരെ നടപടി. വാഹനം പിടിച്ചെടുത്ത് തവിടുപൊടിയാക്കി അധികൃതർ. ഖത്തറിലെ റോഡുകളിലൊന്നിൽ യുവാക്കൾ നടത്തിയ അപകടകരമായ പെരുമാറ്റത്തിനാണ് ആഭ്യന്തര മന്ത്രാലയം കടുത്ത നടപടി സ്വീകരിച്ചത്
തിരക്കേറിയ റോഡിന് നടുവിൽ അപകടകരമായ തരത്തിൽ വാഹനം ഡ്രിഫ്റ്റ് ചെയ്യുകയും വലിയ അളവിൽ പുക ചീറ്റിക്കുകയും ചെയ്തു കൊണ്ടുള്ള വിഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികൃതർ വാഹനം പിടിച്ചെടുത്ത് തവിടു പൊടിയാക്കിയത്. ഡ്രൈവർക്കെതിരെ നിയമ നടപടിയും സ്വീകരിച്ചിട്ടുണ്ട്.
പൊതുജന സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുകയും ഗതാഗത തടസം സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
നടുറോഡിലെ അഭ്യാസ പ്രകടനവും വാഹനം പിടിച്ചെടുക്കുന്നതിന്റെയും ഒടുവിൽ യന്ത്രം ഉപയോഗിച്ച് തവിടു പൊടിയാക്കുന്നതിന്റെയും വിഡിയോ സഹിതം എക്സ് പേജിൽ പങ്കുവെച്ചാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.