Sunday, December 22, 2024
HomeAmericaട്രംപിന്റെ വിജയശേഷം ഡോളർ മൂല്യം ആദ്യമായി 85 രൂപയ്ക്കു മുകളിൽ

ട്രംപിന്റെ വിജയശേഷം ഡോളർ മൂല്യം ആദ്യമായി 85 രൂപയ്ക്കു മുകളിൽ

കൊച്ചി : അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 85 കടന്നു. ഒരു ഡോളർ വാങ്ങാൻ 85.13 രൂപ നൽകണം. ഇന്നലത്തെ നഷ്ടം 19 പൈസ. അടുത്തവർഷം പലിശ ഇളവ് 2 തവണ മാത്രമായിരിക്കുമെന്ന അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പ്രഖ്യാപനത്തെത്തുടർന്ന് ഡോളർ ഇൻഡക്സും ബോണ്ട് വരുമാനവും കുതിച്ചുയർന്നതാണ് മറ്റു കറൻസികളെ തളർത്തിയത്.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതി ചെലവു വർധിപ്പിക്കുകയും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഉയരാൻ ഇടയാക്കുകയും ചെയ്യും. എന്നാൽ, കയറ്റുമതിക്കാർക്കും വിദേശത്തുനിന്നു നാട്ടിലേക്കു പണമയയ്ക്കുന്നവർക്കും മൂല്യത്തകർച്ച ഗുണകരമാകും. അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് വിജയിച്ച ശേഷം ഡോളറിനെതിരെ രൂപ തുടർച്ചയായി ഇടിയുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments