Sunday, December 22, 2024
HomeWorldദക്ഷിണ പസഫിക് ദ്വീപുകളിൽ ശക്തമായ ഭൂകമ്പം: തീവ്രത 7.3, മരണസംഖ്യ ഉയരുന്നു, യുഎസ് എംബസി അടക്കമുള്ള...

ദക്ഷിണ പസഫിക് ദ്വീപുകളിൽ ശക്തമായ ഭൂകമ്പം: തീവ്രത 7.3, മരണസംഖ്യ ഉയരുന്നു, യുഎസ് എംബസി അടക്കമുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു

സിഡ്‌നി: ചൊവ്വാഴ്ച വാനുവാട്ടുവില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ പസഫിക്കില്‍ സ്ഥിതി ചെയ്യുന്ന 83 ദ്വീപുകള്‍ ചേര്‍ന്ന പ്രദേശമാണിത്.വാനുവാട്ടു തീരത്ത് 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തില്‍ യുഎസ് എംബസി, ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍, ഫ്രഞ്ച് എംബസി, ന്യൂസിലാന്റ് ഹൈക്കമ്മീഷന്‍ എന്നിവയുള്‍പ്പെടെ നിരവധി പാശ്ചാത്യ എംബസികളുള്ള സമുച്ചയം ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.

സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റെഡ് ക്രോസ് ബുധനാഴ്ച രാവിലെ (പ്രാദേശിക സമയം) റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് 14 പേര്‍ മരണത്തിന് കീഴടങ്ങി. ആദ്യം മരണസംഖ്യ ഏഴായിരുന്നു. ചൊവ്വാഴ്ചയാണ് 7.3 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം ഭൂചലനത്തില്‍ വന് നാശനഷ്ടങ്ങളുണ്ടായി.

ഭൂകമ്പത്തെത്തുടര്‍ന്ന് നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടായി. ബുധനാഴ്ച പുലര്‍ച്ചെ 5.5 തീവ്രത രേഖപ്പെടുത്തിയതായി ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.200ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഫിജി ആസ്ഥാനമായുള്ള പസഫിക്കിലെ റെഡ് ക്രോസ് മേധാവി കാറ്റി ഗ്രീന്‍വുഡ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.യുഎസ് എംബസിക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എല്ലാ ജീവനക്കാരും സുരക്ഷിതമായി ഒഴിഞ്ഞെങ്കിലും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ കെട്ടിടം അടച്ചിടുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.

ഭൂകമ്പം പോര്‍ട്ട് വില്ലയില്‍ വ്യാപകമായ നാശമാണ് വിതച്ചത്. സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഓസ്‌ട്രേലിയയിലെയും ന്യൂസിലന്‍ഡിലെയും അധികാരികള്‍ തങ്ങളുടെ രാജ്യങ്ങള്‍ക്ക് സുനാമി ഭീഷണിയില്ലെന്ന് സ്ഥിരീകരിക്കുകയും വാനുവാട്ടുവിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments