റിച്ച്മണ്ട്, വിഎ : ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളിസ് (ഗ്രാമം) ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾ വർണാഭമായി സംഘടിപ്പിച്ചു. വിർജീനിയയിലെ മിഡ്‌ലോത്തിയനിലെ മിഡിൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധി ആളുകളാണ് പങ്കെടുത്തത്.
ക്രിസ്മസ് കേക്ക്, ആശംസകൾ ഉൾപ്പെടെയുള്ള ഊഷ്മളമായ സ്വീകരണത്തോടെയാണ് അതിഥികളെ വരവേറ്റത്. പ്രിയ നായരുടെ പ്രാർത്ഥനാ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ഗ്രാമത്തിൻ്റെ 2024 ലെ പ്രസിഡൻ്റ് സീവൽസൻ പിഷാരടി അതിഥികൾക്ക് സ്വാഗതം ആശംസിച്ചു.
ക്രിസ്മസ് ഗാനങ്ങളും സിനിമാറ്റിക് നൃത്ത പരിപാടികളും ഏവരുടെയും കൈയ്യടി നേടി. ഒരു കൂട്ടം കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് കരോൾ ശ്രദ്ധേയമായിരുന്നു, തുടർന്ന് പാട്ടിലും നൃത്തത്തിലും പങ്കെടുത്ത സാന്താക്ലോസിൻ്റെ സർപ്രൈസ് കടന്നുവരവും രസകരമായി.
പ്രസിഡണ്ട് സീവൽസൻ പിഷാരടി തൻ്റെ പ്രസംഗത്തിൽ ഗ്രാമം സംഘടനയുടെ നേട്ടങ്ങളെ പ്രശംസിച്ചു. പരിപാടികളുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച കമ്മ്യൂണിറ്റി അംഗങ്ങളോടും സ്പോൺസർമാരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. മലയാളം അധ്യാപകരുടെ അമൂല്യമായ സംഭാവനകൾക്ക് പ്രത്യേക അംഗീകാരവും നൽകി.
ഇൻകമിംഗ് പ്രസിഡൻ്റ് എലിസബത്ത് ജോർജിൻ്റെ നേതൃത്വത്തിലുള്ള 2025 കമ്മിറ്റിയെ ഏവർക്കും പരിചയപ്പെടുത്തി. മിനി ജോസഫ് (വൈസ് പ്രസിഡൻ്റ്), സജിത് നാരായണൻ (സെക്രട്ടറി), അനുപ് ചന്ദ്രൻ (ജോയിൻ്റ് സെക്രട്ടറി), അരുൺകുമാർ (ട്രഷറർ), ജോഷി ദേവസ്സി (ജോയിൻ്റ് ട്രഷറർ), ജെമി എബ്രഹാം (കൾച്ചറൽ ആൻഡ് ഇൻഡോർ ഡയറക്ടർ), എന്നിവരുൾപ്പെടെ പുതിയ കമ്മിറ്റി അംഗങ്ങളെ കൈയടിയോടെ ഏവരും സ്വീകരിച്ചു. മറ്റ് ഭാരവാഹികൾ : നിധിൻ ബെഞ്ചമിൻ (ഔട്ട്‌ഡോർ ഡയറക്ടർ), റോഷൻ ചാക്കാലയിൽ (ഡിജിറ്റൽ ആൻഡ് സോഷ്യൽ മീഡിയ), ജിസ്‌ന ജേക്കബ് (വനിതാ. ഫോറം ഡയറക്ടർ), ശങ്കർ ഗണേശൻ (മെമ്പർഷിപ്പ് ഡയറക്ടർ), ശ്യാം കൃഷ്ണകുമാർ (സേഫ്റ്റി ഡയറക്ടർ), റോണ എബ്രഹാം (യൂത്ത് ഫോറം ഡയറക്ടർ).
ഇന്ത്യൻ അസോസിയേഷൻ ഓഫ് വിർജീനിയയുടെ പ്രസിഡൻ്റ് രാജേഷ് ചിന്ത്‌കുന്ത്‌ലാവർ, 2024 ലെ തമിഴ് സംഘം പ്രസിഡൻ്റ് മാർസെലിൻ ലോവിസ്‌മാർട്ടിൻ, 2025 പ്രസിഡൻ്റ് എന്നിവരുൾപ്പെടെ വിശിഷ്ടാതിഥികളിൽ നിന്നുള്ള പ്രധാന പ്രസംഗങ്ങളും ഫീച്ചർ ചെയ്തു. സമൂഹത്തിന് അസോസിയേഷൻ നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയും 28, 56 കാർഡ് ഗെയിമുകളിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.
സ്‌പോൺസർമാരായ ഇന്ത്യ കാ രാജയെയും നമസ്‌തേ ഇന്ത്യ പ്ലേസിനെയും നന്ദിയോടെ സ്മരിച്ചു. സൗമ്യ സുനിലിൻ്റെ നന്ദി പ്രകാശനത്തോടെയാണ് ആഘോഷം സമാപിച്ചു. തുടർന്ന് അത്താഴ വിരുന്നും ഒരുക്കിയിരുന്നു.