2025 ആകാശ വിസ്മയങ്ങളുടെ കാര്യത്തിൽ ഒട്ടും പിന്നിലേക്കല്ലാത്ത വർഷമാണ്. വരും വർഷം ആകാശപ്രേമികളെ കാത്തിരിക്കുന്നത് രണ്ട് തവണയായി നടക്കുന്ന സൂര്യഗ്രഹണവും, ചന്ദ്രഗ്രഹണവുമാണ്.
അതേസമയം, ഇക്കാര്യത്തിൽ ഇന്ത്യക്കാർ നിരാശരാകേണ്ടി വരും. 4 ഗ്രഹണങ്ങളിൽ ഒരെണ്ണം മാത്രമേ ഇന്ത്യയിൽ നിന്ന് ദൃശ്യമാവുകയുള്ളൂ.2025ലെ ആദ്യ ഗ്രഹണമാണ് 2025 മാര്‍ച്ച് 13-14ലെ പൂർണ്ണ ചന്ദ്രഗ്രഹണം. രക്തചന്ദ്രന്‍ അഥവാ ബ്ലഡ് മൂണ്‍ ആയിരിക്കും തെളിയുക. യൂറോപ്പിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും ഇത് കാണാം.
തുടർന്ന് 2025 മാര്‍ച്ച് 29ന് ഭാഗികമായ സൂര്യഗ്രഹണം ദൃശ്യമാകും. ഇത് യൂറോപ്പിലും വടക്കേ ഏഷ്യയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും വടക്കേ അമേരിക്കയിലും, ദക്ഷിണ അമേരിക്കയില്‍ ഭാഗികമായും കാണപ്പെടും.2025 സെപ്റ്റംബര്‍ 7-8ന് അടുത്ത വർഷത്തെ രണ്ടാമത്തെ പൂർണ്ണ ചന്ദ്രഗ്രഹണം നടക്കും. ഇത് ഇന്ത്യയിൽ നിന്ന് കാണാൻ സാധിക്കും. യൂറോപ്പിലും ഏഷ്യയിലും ഓസ്ട്രേലിയയിലും ആഫ്രിക്കയിലും അമേരിക്കയുടെ ചില ഭാഗങ്ങളിലും ഇത് ദൃശ്യമാകും. 2025 സെപ്റ്റംബര്‍ 21ന് ഭാഗികമായ സൂര്യഗ്രഹണം സംഭവിക്കും. അന്‍റാര്‍ട്ടിക്ക, പസഫിക്, അറ്റലാന്‍റിക്, ദക്ഷിണ ഓസ്ട്രേലിയ എന്നിവിടങ്ങളിലാണ് ഇത് ദൃശ്യമാവുക.