ശബരിമല: ഇരുമുടിക്കെട്ടുമായി മല ചവിട്ടി അയ്യപ്പ സന്നിധിയിലെത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പതിനെട്ടാംപടി കയറി മറ്റുള്ള തീര്‍ഥാടകര്‍ക്ക് ഒപ്പം ക്യു നിന്നു സോപാനത്ത് എത്തിയപ്പോഴാണ് പൊലീസുകാര്‍ എം.എല്‍.എയെ തിരിച്ചറിഞ്ഞത്. തനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ടന്നു പറഞ്ഞ് തൊഴുത് നീങ്ങുകയായിരുന്നു അദ്ദേഹം.
മാളികപ്പുറത്തേക്ക് എത്തിയപ്പോള്‍ തീര്‍ഥാടകര്‍ തിരിച്ചറിഞ്ഞു. അപ്രതീക്ഷിതമായി എം.എല്‍.എയെ അയ്യപ്പഭക്തനായി ശബരിമലയില്‍ കണ്ടപ്പോൾ മറ്റു അയ്യപ്പ ഭക്തർക്ക് ആശ്ചര്യം ആയിരുന്നു.പിന്നെ പലര്‍ക്കും ഒപ്പം നിന്നു ഫോട്ടോ എടുക്കണമെന്നായി.
കഴിഞ്ഞ തവണത്തേക്കാൾ എളുപ്പത്തിൽ മല കയറാൻ സാധിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ആരെയും അറിയിക്കാതെ എത്തണമെന്നായിരുന്നു ആഗ്രഹമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.സന്നിധാനത്ത് എത്തി അയ്യപ്പനെ തൊഴുത അദ്ദേഹം, മാളികപ്പുറത്തും ദർശനം നടത്തി. പതിനെട്ടാം പടിയും കയറി മറ്റുള്ളവരോടൊപ്പം ക്യൂ നിന്ന് ദർശനം നടത്തിയ ചാണ്ടി ഉമ്മൻ, അയ്യപ്പൻ സങ്കടമോചകനാണെന്നും, എല്ലാം സ്വാമിയുടെ സന്നിധിയിലാണെന്നും പ്രതികരിച്ചു.
രണ്ടാംതവണയാണ് ശബരിമല ദര്‍ശനത്തിന് ചാണ്ടി ഉമ്മന്‍ എത്തുന്നത്. 2022ലാണ് ആദ്യമായി മല ചവുട്ടി അയ്യനെ കാണാന്‍ എത്തിയത്. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങിയിരുന്നു.നടന്‍ ദിലീപിന് ശബരിമലയില്‍ വിഐപി ദര്‍ശന സൗകര്യമൊരുക്കിയതും അതുമൂലം മറ്റ് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടായതും വിവാദമായതിനിടെയാണ് എം.എല്‍.എയായ ചാണ്ടി ഉമ്മന്‍ പ്രത്യേക പരിഗണന വേണ്ടെന്നു പറഞ്ഞ് ഭക്തര്‍ക്കൊപ്പം അയ്യന്റെ സന്നിധിയിലെത്തിയത്.