ടോക്കിയോ: ജപ്പാനിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ജനനനിരക്ക് വർധിപ്പിക്കുന്നതിനും ജോലി ചെയ്യുന്ന അമ്മമാരെ പിന്തുണയ്ക്കുന്നതിനുമായി സർക്കാർ ജീവനക്കാരുടെ ജോലി ആഴ്ചയിൽ നാലുദിവസമാക്കി ചുരുക്കുന്നു.2025 ഏപ്രിൽ മുതൽ ഇതു പ്രാബല്യത്തിൽവരും.
ജപ്പാനിലെ കഠിനമായ തൊഴിൽ സംസ്കാരവും ഉയർന്ന ജീവിതച്ചെലവുമാണു രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധിക്കു കാരണമെന്നു സാമൂഹ്യശാസ്ത്രജ്ഞർ വിലയിരുത്തിയിരുന്നു.നിലവിലെ സാഹചര്യങ്ങൾ മൂലം വിവാഹിതരാകുന്നതിനും കുടുംബജീവിതം തുടങ്ങുന്നതിനും ജപ്പാനിൽ യുവാക്കൾക്കു താൽപര്യം കുറഞ്ഞു വരുന്നതിനിടെയാണു സർക്കാർ തലത്തിലുള്ള പുതിയ നീക്കം.