ന്യൂയോർക്ക്: നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് ഒരു മില്യൺ ഡോളർ സംഭാവന ചെയ്യാൻ ഒരുങ്ങി ആമസോൺ. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ട്രംപും മറ്റ് ടെക് സ്ഥാപകരും വരും ദിവസങ്ങളിൽ പ്രസിഡൻ്റിനെ നേരിട്ട് സന്ദർശിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ചടങ്ങിന് ആമസോൺ ഒരു മില്യൺ ഡോളർ പണമായി സംഭാവന ചെയ്യും. കൂടാതെ ആമസോൺ വീഡിയോയിൽ ഇവൻ്റ് സ്ട്രീം ചെയ്യുന്നതിലൂടെയും ലഭിക്കുന്ന തുകയിൽ നിന്ന് ഒരു മില്യൺ ഡോളർ സംഭാവന നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്