Sunday, December 22, 2024
HomeEuropeഡാറ ചുഴലിക്കാറ്റ്: ബ്രിട്ടനിൽ വ്യാപക നാശനഷ്ടം, ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ

ഡാറ ചുഴലിക്കാറ്റ്: ബ്രിട്ടനിൽ വ്യാപക നാശനഷ്ടം, ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ

ലണ്ടൻ: ബ്രിട്ടനിൽ ആഞ്ഞുവീശിയ ഡാറ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ഇംഗ്ലണ്ട്, സ്കോട്ട്‌ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി 86,000 വീടുകളിൽ വൈദ്യുതി മുടങ്ങി. കനത്ത മഴയെത്തുടർന്ന് രാജ്യവ്യാപകമായി പ്രളയ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. 30 ലക്ഷം ആളുകൾക്കാണ് സർക്കാർ അടിയന്തര മുന്നറിയിപ്പ് നൽകിയിയിരിക്കുന്നത്.ശനിയാഴ്ച പുലർച്ചെയാണ് ബ്രിട്ടനെ ഭീതിയിലാഴ്ത്തി ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞുവീശിയത്. വെയിൽസിലും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലുമുള്ള താമസക്കാരോട് പകൽ 3 മണി മുതൽ 11 മണി വരെ വീടിനുള്ളിൽ തുടരാൻ നിർദേശം നൽകി. കനത്ത മഴയെ തുടർന്ന് ഡബ്ലിൻ വിമാനത്താവളത്തിലും നെതർലാൻഡിലെ ഷിഫോൾ വിമാനത്താവളത്തിലും വിമാനങ്ങൾ റദ്ദാക്കി. വെയിൽസിന്റെ വടക്കൻ തീരത്ത് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. വെയിൽസിനും തെക്കൻ ഇംഗ്ലണ്ടിനും കുറുകെയുള്ള പ്രധാന പാലങ്ങൾ അടച്ചു. അയർലന്‍ഡിൽ നാല് ലക്ഷത്തിലധികം വീടുകളിലാണ് വൈദ്യുതി ബന്ധം നഷ്ടമായത്. ചുഴലിക്കാറ്റിനെ തുടർന്ന് യുകെയുടെ മെറ്റ് ഓഫീസ് റെഡ് വാണിങ്‌ മുന്നറിയിപ്പ് നൽകി.ശക്തമായ കാറ്റിൽ കാറിലേക്ക് മരം വീണ് ഒരാൾ മരിച്ചതായി ലങ്കാഷെയർ പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനങ്ങളും വൈദ്യുത ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. ഏത് സാഹചര്യത്തെയും നേരിടാനായി സജ്ജരാകാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് ബ്രിട്ടൻ നിർദേശം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments