ഒർലാൻഡോ : ഒർലാൻഡോ അമ്യൂസ്‌മെൻ്റ് പാർക്ക് റൈഡിൽ നിന്ന് വീണു മരിച്ച 14 വയസ്സുകാരൻ്റെ മാതാപിതാക്കൾക്ക് 310 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 2022ലാണ് കേസിന് ആസ്പദമായ സംഭവം. മരണപ്പെട്ട ടയർ സാംപ്‌സണിൻ്റെ മാതാപിതാക്കളായ നെകിയ ഡോഡ്, യാർനെൽ സാംപ്‌സൺ എന്നിവർക്ക് നിർമ്മാതാവ് ഫൺടൈം 155 മില്യൺ ഡോളർ വീതം നൽകണമെന്ന് ഓറഞ്ച് കൗണ്ടി ജൂറിയാണ് ഉത്തരവിട്ടത്.
2022 മാർച്ച് 24-ന് ഐക്കൺ പാർക്കിൻ്റെ ഒർലാൻഡോ ഫ്രീ ഫാൾ റൈഡിൽ നിന്ന് 70 അടി താഴേക്ക് വീണാണ് പത്തുവയസ്സുകാരൻ മരിച്ചത്. എന്നാൽ ഐക്കൺ പാർക്ക് ഇതിനകം തന്നെ വെളിപ്പെടുത്താത്ത തുകയ്ക്ക് സാംസൻ്റെ കുടുംബവുമായി ഒത്തുതീർപ്പാക്കിയിരുന്നു .