Sunday, December 22, 2024
HomeEuropeസ്വീഡനിൽ ബ്ലൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ്

സ്വീഡനിൽ ബ്ലൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ്

സ്റ്റോക്ക്‌ഹോം : ഉയര്‍ന്ന യോഗ്യതകള്‍ ഉള്ള വിദേശ തൊഴിലാളികള്‍ക്ക് ബ്ലൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കാന്‍ സ്വീഡന്‍ സര്‍ക്കാര്‍ തീരുമാനം. ഇളവുകളോടു കൂടിയ പുതിയ ചട്ടങ്ങള്‍ 2025 ജനുവരി ഒന്നിന് പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അപേക്ഷകരുടെ കുറഞ്ഞ ശമ്പള പരിധിയിലാണ് പ്രധാനമായും ഇളവ് നല്‍കുക. ഗ്രോസ് ആവറേജ് സാലറിയായ 5,165 യൂറോയുടെ ഒന്നര മടങ്ങാണ് നിലവിലുള്ള കുറഞ്ഞ ശമ്പള പരിധി. ഇത് ഗ്രോസ് ആവറേജ് സാലറിയുടെ ഒന്നേകാല്‍ മടങ്ങായി കുറയ്ക്കാനാണ് ഉദേശിക്കുന്നത്. ഒരു വര്‍ഷത്തെ തൊഴില്‍ കരാര്‍ എന്നത് ആറു മാസമായി കുറയ്ക്കാനും ശുപാര്‍ശയുണ്ട്.

ബ്ലൂ കാര്‍ഡ് ഉടമകള്‍ക്ക് പുതിയ രേഖയ്ക്ക് അപേക്ഷിക്കാതെ ജോലി മാറാനും സൗകര്യം ലഭിക്കും. മറ്റേതെങ്കിലും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യം നല്‍കിയ ബ്ലൂ കാര്‍ഡ് ഉള്ളവര്‍ക്ക് സ്വീഡനില്‍ 180 ദിവസത്തിനിടെ 90 ദിവസം ജോലി ചെയ്യാനും അനുമതി ലഭിക്കും. ബ്ലൂ കാര്‍ഡ് അനുവദിക്കുന്നതിനുള്ള പ്രോസസിങ് സമയം 90 ദിവസത്തില്‍ നിന്ന് 30 ദിവസമാക്കാനും തീരുമാനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments