Monday, December 23, 2024
HomeAmericaഐ.പി.സി. മിഡ് വെസ്റ്റ് റീജൻ കോൺഫറൻസ് സമാപിച്ചു

ഐ.പി.സി. മിഡ് വെസ്റ്റ് റീജൻ കോൺഫറൻസ് സമാപിച്ചു

ഫിന്നി രാജു ഹൂസ്റ്റണ്‍

ഡാലസ് : ഐ.പി.സി. മിഡ് വെസ്റ്റ് റീജൻ കോൺഫറൻസ് സമാപിച്ചു. ഓഗസ്റ്റ് 30, 31 സെപ്റ്റംബർ 1 തീയതികളിൽ ഡാലസിൽ മെസ്കിറ്റിലുള്ള ശാരോൻ ഇവന്‍റ് സെന്‍ററിൽ വച്ചാണ് റീജൻ കോൺഫറൻസ് നടന്നത്. കോൺഫറൻസിൽ മലയാളം സെഷനിൽ പാസ്റ്റർമാരായ ടി.ജെ. ശാമുവൽ, ഫെയ്ത്ത് ബ്ലസൻ, ഇംഗ്ലിഷ് സെഷനിൽ മൈക്ക് പാറ്റ്സ്, സഹോദരി സമ്മേളനത്തിൽ സിസ്റ്റർ ഷീബ ചാൾസ് എന്നിവർ മുഖ്യപ്രസംഗകരായിരുന്നു. ഞായറാഴ്‌ച്ച നടന്ന സംയുക്ത ആരാധനയ്ക്ക് ഐ.പി.സി. മിഡ് വെസ്റ്റ് റീജൻ പ്രസിഡന്‍റ് പാസ്റ്റർ ഷിബു തോമസ് നേതൃത്വം നൽകി.

26 സഭകളാണ് ഈ റീജനിലുള്ളത്. പാസ്റ്റർ ഷിബു തോമസ് പ്രസിഡന്‍റ്, പാസ്റ്റർ ജയിംസ് പൊന്നോലിൽ വൈസ് പ്രസിഡന്‍റ്, പാസ്റ്റർ കെ.വി. തോമസ് സെക്രട്ടറി, ഫിന്നി സാം ജോ. സെക്രട്ടറി, ജോഷിൻ ദാനിയേൽ ട്രഷറർ, ബാബു കൊടുന്തറ ജനറൽ കൗൺസിൽ മെമ്പർ, ഫിന്നി രാജു ഹൂസ്റ്റൺ മീഡിയ കോർഡിനേറ്റർ, സാക് ചെറിയാൻ മിഷൻ കോർഡിനേറ്റർ, കെ.വി. ഏബ്രഹാം ചാരിറ്റി കോർഡിനേറ്റർ എന്നിവരും കോൺഫറൻസിൽ പങ്കെടുത്തു.

പി.വൈ.പി.എ. പ്രവർത്തനങ്ങൾക്ക് ഷോണി തോമസ് പ്രസിഡന്‍റ്, വെസ്ലി ആലുംമൂട്ടിൽ വൈസ് പ്രസിഡന്‍റ്, അലൻ ജെയിംസ് സെക്രട്ടറി, റോഷൻ വർഗീസ് ട്രഷറാർ, വിന്നി ഫിലിപ്പ് ജോ. സെക്രട്ടറി, ജെസ്വിൻ ജയിംസ് താലന്ത് കൺവീനർ, ജസ്റ്റിൻ ജോൺ സ്പോർട്സ് കോർഡിനേറ്റർ. സിസ്‌റ്റേഴ് സ് ഫെലോഷിപ്പിന് കൊച്ചുമോൾ ജെയിംസ് പ്രസിഡന്‍റ്, ബ്ലെസി സാം വൈസ് പ്രസിഡന്‍റ്, രേഷ്‌മ തോമസ് സെക്രട്ടറി എന്നിവരും നേതൃത്വം നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments