പ്രമുഖ വാഹന നിർമാതാക്കളായ ജാഗ്വർ തങ്ങളുടെ പുതിയ ഇലക്ട്രിക് കാറിെൻറ കൺസെപ്റ്റ് അവതരിപ്പിച്ചു. ടൈപ്പ് 00 എന്നാണ് കൺസെപ്റ്റ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. മയാമി ആർട്ട് വീക്ക് 2024ലായിരുന്നു അവതരണം. കോപ്പി നതിങ് എന്ന പുതിയ ടാഗ് ലൈനോടെയാണ് വാഹനം അവതരിപ്പിച്ചിട്ടുള്ളത്.വ്യത്യസ്തമായ ഡിസൈനാണ് വാഹനത്തിന് നൽകിയിട്ടുള്ളത്. ഗ്രാൻഡ് ടൂററുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് ഡിസൈൻ. ബോക്സി ഡിസൈനും നീളമേറിയ ബോണറ്റുമെല്ലാം വാഹനത്തെ വ്യത്യസ്തമാക്കുന്നു. അതേമസയം, പിൻഭാഗത്ത് കൂപ്പെക്ക് സമാനമായ റൂഫ്ലൈനാണുള്ളത്.
ബ്രാൻഡിന്റെ പുതിയ ഡിവൈസ് മാർക്ക് ലോഗോയും മുന്നിൽ കാണാം. വീതി കുറഞ്ഞ ലൈറ്റ് യൂനിറ്റുകൾ ബോണറ്റിന് മുകളിലും ബംപറിന് താഴെയുമായി നൽകിയിട്ടുണ്ട്. വാഹനത്തിെൻറ പിൻവശത്തും വ്യത്യസ്ത രൂപമാണ് നൽകിയിട്ടുള്ളത്.
വളരെ മിനിമലായിട്ടുള്ള ഡിസൈനാണ് ഇൻറീരിയറിൽ. ഡ്രൈവറുടെ കാബിനും പാസഞ്ചർ സീറ്റും തമ്മിൽ കൺസോൾ ഉപയോഗിച്ച് വേർതിരിച്ചിരിട്ടുണ്ട്.2025 അവസാനത്തോടെയായിരിക്കും വാഹനം വിപണിയിൽ എത്തുക. മോട്ടോർ, ബാറ്ററി തുടങ്ങിയ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. 770 കിലോമീറ്റർ റേഞ്ചുണ്ടാകുമെന്നാണ് കമ്പനി പറയുന്നത്. 10 മിനിറ്റ് ചാർജ് ചെയ്താൽ 321 കിലോമീറ്റർ സഞ്ചരിക്കാനാകും.
അതേസമയം, വാഹനത്തിെൻറ രൂപത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. പലരും ഡിസൈനെ വിമർശിക്കുന്നുണ്ട്.