പി. പി ചെറിയാൻ
സൗത്ത് കരോലിന : സൗത്ത് കരോലിന മേയറായ ജോർജ്ജ് ഗാർണർ (49) കാർ അപകടത്തിൽ മരിച്ചു.
ഡാർലിംഗ്ടൺ കൗൺട്ടി കൊറോണർ ജെ ടോഡ് ഹാർഡി ഒരു ഫേസ്ബുക്ക് പോസ്റ്റിൽ വാർത്ത സ്ഥിരീകരിച്ചു. മക്കോൾ മേയർ ജോർജ്ജ് ഗാർണർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മെക്കാനിക്സ് വില്ലിൽ ഉച്ചയ്ക്ക് 2.40 ഓടെയാണ് അപകടം. ആ സമയത്ത് ഒരു മാർൽബോറോ കൗണ്ടി ഡെപ്യൂട്ടി ഗാർണറെ പിന്തുടരുകയായിരുന്നു.
നവംബർ 26 ന് ആണ് അദ്ദേഹം സഞ്ചരിച്ച കാർ 18-ചക്ര വാഹനവുമായി കൂട്ടിയിടിച്ചത് . ഉടനെ ഫ്ലോറൻസിലെ മക്ലിയോഡ് റീജിയണൽ മെഡിക്കൽ സെൻ്ററിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് ആണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
.ഈ മാസം ആദ്യം, മക്കോൾ നഗരത്തിലെ മുഴുവൻ പോലീസ് സേനയും രാജിവച്ചിരുന്നു. പട്ടണത്തിൽ ഒരു ഉദ്യോഗസ്ഥൻ പോലും ഡ്യൂട്ടിയിലില്ലായിരുന്നു .വാഹനാപകടത്തെ കുറിച്ച് ഡാർലിംഗ്ടൺ കൗണ്ടി കൊറോണറും ടീമും അന്വേഷിക്കുന്നുണ്ട്
.ഗാര്‍ണര്‍ക്ക് ഭാര്യയും മൂന്നുമക്കളുമുണ്ട്. ഡിസംബര്‍ മൂന്നിനാണ് സംസ്കാര ചടങ്ങുകള്‍.