Monday, December 23, 2024
HomeBreakingNewsവില്യം ഹേഗ് ഓക്സ്ഫോർഡ് സർവകലാശാലയുടെ പുതിയ ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ടു

വില്യം ഹേഗ് ഓക്സ്ഫോർഡ് സർവകലാശാലയുടെ പുതിയ ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ടു

ലണ്ടൻ: മുൻ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രിയും കൺസർവേറ്റീവ് പാർട്ടിയുടെ നേതാവുമായിരുന്ന വില്യം ഹേഗ് ഓക്സ്ഫോർഡ് സർവകലാശാലയുടെ പുതിയ ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ ബ്രിട്ടീഷ് ഗവർണറായിരുന്ന ക്രിസ് പാറ്റന്‍റെ പിൻഗാമിയായി ഹേഗിനെ നാമകരണം ചെയ്തു.

ഉന്നതവിദ്യാഭ്യാസരംഗത്തെ ഏറ്റവും മഹത്തായ പദവികളിൽ ഒന്നാണ് ഒക്സ്ഫോർഡ് ചാൻസലറുടേത്. കുറഞ്ഞത് 800 വർഷമെങ്കിലും പഴക്കമുണ്ട് ഈ സ്ഥാനത്തിന്. സർവകലാശാലയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള 160ാമത്തെ ചാൻസലറായിരിക്കും ഹേഗ്.

മുൻ തൊഴിൽ മന്ത്രി പീറ്റർ മണ്ടൽസൺ അടക്കം മറ്റ് നാലു സ്ഥാനാർത്ഥികളുമായി അദ്ദേഹം മത്സരിച്ചു. ഈ സ്ഥാനത്തേക്കുള്ള അവസാന റൗണ്ട് വോട്ടെടുപ്പിൽ ഭൂരിപക്ഷം പിന്തുണയും ഹേഗ് നേടി.

24,000ത്തിലധികം മുൻ വിദ്യാർഥികളും സർവകലാശാലയുടെ ഭരണസമിതിയിലെ മുൻകാല അംഗങ്ങളും നിലവിലുള്ള അംഗങ്ങളും തിരഞ്ഞെടുപ്പിൽ പങ്കെടുത്തു. ‘എന്‍റെ ഹൃദയവും ആത്മാവും ഓക്‌സ്‌ഫോർഡിലാണ്. വരും വർഷങ്ങളിൽ ഞാനേറെ ഇഷ്ടപ്പെടുന്ന സർവകലാശാലയെ സേവിക്കുന്നതിനായി എന്നെത്തന്നെ സമർപ്പിക്കും’- 63 കാരനായ ഹേഗ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments