ഗായകൻ എസ്.പി ബാലുസബ്രഹ്‌മണ്യത്തിന്റെ ശബ്ദം എഐ ഉപയോഗിച്ച് നിർമിക്കുന്നതിനെതിരെ മകൻ എസ്.പി ചരൺ രംഗത്തുവന്നതാണ് വാർത്തയാവുന്നത്. തമിഴ് വാർത്താ പ്ലാറ്റ്‌ഫോമായ വികടന് നൽകിയ അഭിമുഖത്തിലാണ് ചരൺ തന്റെ പിതാവിന്റെ ശബ്ദം പുനഃസൃഷ്ടിക്കുന്നതിനെതിരെ രംഗത്തുവന്നത്. ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം ഉപയോഗിക്കുന്നതിനായി അനുവാദം ചോദിച്ചെത്തിയവരെ താൻ മടക്കി അയച്ചെന്നായിരുന്നു ചരൺ വെളിപ്പെടുത്തിയത്.
മലേഷ്യ വാസുദേവൻ മികച്ച അനേകം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആ പാട്ട് ആർക്കും ആവർത്തിക്കാനാവില്ല, ശബ്ദം ആവർത്തിക്കാം എന്നാൽ ശബ്ദത്തിന് പിന്നിലെ വികാരം എഐക്ക് ആവർത്തിക്കാനാവില്ല എന്നായിരുന്നു ചരണിന്റെ പ്രതികരണം.
നിരവധി ആളുകളാണ് തന്നെ ശബ്ദം ഉപയോഗിക്കാൻ അനുവാദം ചോദിച്ചെത്തിയത് എന്നാൽ താൻ അനുവാദം നൽകാറില്ല, എല്ലാ പാട്ടിലും പിതാവിന്റെ ശബ്ദം കേൾക്കാൻ താനോ കുടുംബമോ ആഗ്രഹിക്കുന്നില്ല. എത്ര മികച്ച സംഗീതസംവിധായകനായാലും താൻ വേണ്ട എന്നാണ് പറയുക, പിതാവ് അന്ത്യവിശ്രമത്തിലാണ്, അദേഹത്തെ വിശ്രമിക്കാനനുവദിക്കുക എന്ന് ചരൺ പറഞ്ഞു.
വേട്ടയാനിലെ ഗാനം മികച്ചതായേക്കാം എന്നാൽ പിതാവ് ജീവിച്ചിരിക്കുമ്പോൾ ഈ ഗാനം അദേഹത്തെ കേൾപ്പിച്ചിരുന്നെങ്കിൽ അദേഹം മലേഷ്യ വാസുദേവന്റെ ശബ്ദം ഉപയോഗിച്ചതിനെതിരെ പ്രതികരിച്ചേനെയെന്നും ചരൺ കൂട്ടിച്ചേർത്തു.