ന്യൂ ദില്ലി : അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള യുഎസ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് നോര്‍വീജിയന്‍ നയതന്ത്രജ്ഞനും മുന്‍ യുഎന്‍ എന്‍വയോണ്‍മെന്റ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടറുമായ എറിക് സോള്‍ഹൈം.
റിപ്പോര്‍ട്ടിന്റെ ആഗോള മാധ്യമ കവറേജിനെ ചൂണ്ടിക്കാട്ടി ‘അമേരിക്കന്‍ അതിരുകടക്കുന്നത് എപ്പോഴാണ് നിര്‍ത്തുക?’ എന്ന് അദ്ദേഹം ചോദിച്ചു. യുഎസ് ഉര്‍ത്തിയ കൈക്കൂലി ആരോപണങ്ങള്‍ക്ക് യഥാര്‍ത്ഥ കൈക്കൂലി നല്‍കിയതിന്റെയോ അദാനിഗ്രൂപ്പിന്റെ ഉന്നത നേതാക്കളുടെ പങ്കാളിത്തത്തിന്റെയോ
തെളിവുകള്‍ ഇല്ലെന്നും സോള്‍ഹൈം ചൂണ്ടിക്കാട്ടി.
മാത്രമല്ല, യുഎസ് അധികൃതരുടെ ഇത്തരം നടപടികള്‍ ഇന്ത്യയുടെ ഹരിത ഊര്‍ജ പരിവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നിനെ തകര്‍ക്കുകയും ചെയ്യുന്നുവെന്നും സോള്‍ഹൈം എടുത്തുപറഞ്ഞു.
കഴിഞ്ഞ ആഴ്ച ആഗോള മാധ്യമങ്ങളില്‍ അദാനി ഗ്രൂപ്പിനെതിരെ ഒരു അമേരിക്കന്‍ പ്രോസിക്യൂട്ടറുടെ കുറ്റാരോപണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. അമേരിക്കയുടെ അതിക്രമം എപ്പോള്‍ അവസാനിക്കുമെന്ന് ലോകം ചോദിക്കാന്‍ തുടങ്ങുന്ന സമയമാണിത്. നമുക്ക് ഒരു നിമിഷം തിരിച്ച് ചിന്തിക്കാം, യുഎസില്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് ഇന്ത്യന്‍ കോടതി ഉന്നത അമേരിക്കന്‍ ബിസിനസ്സ് എക്‌സിക്യൂട്ടീവുകള്‍ക്കെതിരെ കുറ്റം ചുമത്തിയാല്‍ ഇത് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് സ്വീകാര്യമാകുമോ?” സോള്‍ഹൈം എക്‌സില്‍ എഴുതി.