കോട്ടയം : മറിയപ്പള്ളി വടക്കേ മഠത്തിൽ (ശിവശക്തി) യു.സന്തോഷ് വർമ (50) കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പ്രീത വർമ. മക്കൾ: നന്ദൻ എസ്.വർമ, ഉന്നതി എസ്.വർമ. കുടുംബസമേതം കാനഡയിലായിരുന്ന സന്തോഷ് വർമ അവിടെ ഐടി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.
പിതാവ്: കെ.ആർ.ഉദയവർമ. അമ്മ: വൈക്കം പടിഞ്ഞാറേ കോവിലകത്ത് കമലാദേവി