Sunday, December 22, 2024
HomeBreakingNewsസന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് പത്ത് ഗോള്‍ ജയം

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് പത്ത് ഗോള്‍ ജയം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ കേരളം സജീവമാക്കി.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തെ ഗോള്‍മഴയില്‍ മുക്കിയാണ് കേരളത്തിന്റെ ആധികാരിക ജയം. ലക്ഷദ്വീപിനെ തകര്‍ത്തത് മറുപടിയില്ലാത്ത 10 ഗോളിന്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച കേരളം, ഇടവേളകളില്‍ എതിരാളികളുടെ വലകുലുക്കി. ഇ സജീഷ് ഹാട്രിക് സ്വന്തമാക്കിയപ്പോള്‍, മുഹമ്മദ് അജ്സലും ഗനി അഹമ്മദ് നിഗവും ഇരട്ടഗോള്‍ നേടി.

ആക്രമണ ഫുട്‌ബോള്‍ തുടരുമെന്ന് കേരള പരിശീലകന്‍ ബിബി തോമസ് പറഞ്ഞു. ആദ്യ മത്സരത്തില്‍ റെയില്‍വേസിനെ തകര്‍ത്ത കേരളം രണ്ടാം ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കി. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പുതുച്ചേരിയോട് സമനില വഴങ്ങിയാല്‍ പോലും കേരളത്തിന് അടുത്ത റൗണ്ടില്‍ എത്താം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments