ശബരിമല : പുല്ലുമേട് വഴി ശബരിമല ദർശനത്തിന് എത്തി വനത്തിനുള്ളിൽ കുടുങ്ങിയ 20 ഓളം തീർത്ഥാടകരെ സംയുക്ത സേന രക്ഷപ്പെടുത്തി. സംഘത്തിലുണ്ടായിരുന്ന മൂന്ന് പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിൻ` തുടർന്ന് സന്നിധാനത്ത് നിന്നും മൂന്ന് കിലോമീറ്റർ ഉള്ളിലായി വനത്തിൽ കഴുതക്കുഴിക്ക് സമീപം കുടുങ്ങിപ്പോയതാണിവർ .
ചെന്നൈ ഏലൂർ റാണിപ്പേട്ട് സ്വദേശികളായ വരുൺ (20), കോടീശ്വരൻ (40), ലക്ഷ്മണൻ (50) എന്നിവർക്കാണ് അസ്വസ്ഥത ഉണ്ടായത്. വിവരമറിഞ്ഞ ഉടൻ ഫയർ ഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ് സംഘം സ്ഥലത്തെത്തി.
അതേസമയം തീർഥാടകരുടെ എണ്ണം കുറഞ്ഞെന്നുകാട്ടി ശബരിമല സ്പെഷൽ കമ്മിഷണർ നൽകിയ റിപ്പോർട്ട് ഹൈക്കോടതി ഇന്നു പരിഗണിക്കും. വെർച്വൽ ക്യു 80,000 ആയി ഉയർത്തുന്നതിൽ എതിർപ്പില്ലെന്നു ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോടതി അനുവദിച്ചാൽ വെർച്വൽ ക്യു 80,000 ആയി ഉയർത്തും.