ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ കുടുംബ സംഗമം നടത്തി. നവംബര്‍ 15 വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മുതല്‍ ഓറഞ്ച്ബര്‍ഗിലുള്ള സിത്താര്‍ പാലസ് റസ്റ്റോറന്റില്‍ വെച്ചായിരുന്നു പരിപാടി.
അമേരിക്കയുടെയും ഇന്ത്യയുന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് റിട്ടയേര്‍ഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമംടേയും ദേശീയ ഗാനാലാപനത്തോടെ തുടക്കം കുറിച്ച പരിപാടികയില്‍ മുഖ്യ സംഘാടകനായ പോള്‍ കറുകപ്പിള്ളില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. അടുത്തിടെ പ്രിയപ്പെട്ടവരെ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞവരെ ഓര്‍മ്മിക്കുകയും അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ലാലു മാത്യു, രാജു യോഹന്നാന്‍, അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ ഗാനാലാപനമാലും ജയപ്രകാശ് നായരുടെ കവിതയും ചടങ്ങിന് മോടി കൂട്ടി. ഫിലിപ്പ് ന്യൂജേഴ്‌സി, ജയപ്രകാശ് നായര്‍, ചാക്കോ കോയിക്കലേത്ത്, എബ്രഹാം കടുവട്ടൂര്‍, വര്‍ഗീസ് ഒലഹന്നാന്‍, ജോസഫ് വാണിയപ്പള്ളി, എല്‍സി ജൂബ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി സംരംഭങ്ങളായ ഗ്ലോബല്‍ കൊളീഷന്‍ & ബോഡി വര്‍ക്‌സിലെ നോവ ജോര്‍ജും ഫിസിയോ തെറാപ്പി രംഗത്തുനിന്ന് സാജന്‍ അഗസ്റ്റിനും തങ്ങളുടെ സേവനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും എല്ലാവരുടെയും സഹായസഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പോള്‍ കറുകപ്പിള്ളിക്കൊപ്പം മാത്തുക്കുട്ടി ജേക്കബ്, ബബീന്ദ്രന്‍, ഫിലിപ്പ് ന്യൂജേഴ്‌സി, വര്‍ഗീസ് ലൂക്കോസ് എന്നിവരുടേയും പ്രയത്‌നഫലമായിരുന്നു പരിപാടിയുടെ വിജയം. സാഹിത്യകാരന്‍ കൂടിയായ സി.എസ്. ചാക്കോ (രാജൂ ചിറമണ്ണില്‍) എംസിയായി പ്രവര്‍ത്തിച്ചു. വര്‍ഗീസ് ലൂക്കോസിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു.
പങ്കാളിത്തംകൊണ്ട് പരിപാടി വന്‍ വിജയമായിരുന്നുവെന്ന് സംഘാടകരില്‍ ഒരാളായ പോള്‍ കറുകപ്പിള്ളില്‍ പറഞ്ഞു. വര്‍ഷത്തില്‍ നാലു പ്രാവശ്യമെങ്കിലും ഇതുപോലെ എല്ലാവരും ഒത്തുകൂടണമെന്ന് ഐകകണ്‌ഠ്യേന തീരുമാനിച്ചാണ് സംഗമം അവസാനിച്ചത്.