Sunday, December 22, 2024
HomeBreakingNewsവമ്പൻ ഓഫറിൽ ആളുകൾ തള്ളിക്കയറി; സൗദിയിൽ ഉദ്ഘാടന ദിവസം സ്ഥാപനം തകർന്നു

വമ്പൻ ഓഫറിൽ ആളുകൾ തള്ളിക്കയറി; സൗദിയിൽ ഉദ്ഘാടന ദിവസം സ്ഥാപനം തകർന്നു

അബഹ (സൗദി അറേബ്യ) ∙ ഉദ്ഘാടനത്തിന് വ്യാപാര സ്ഥാപനം പ്രഖ്യാപിച്ച വമ്പൻ ഓഫറിൽ ആകൃഷ്ടരായി ആളുകൾ തള്ളിക്കയറിയതോടെ ഉദ്ഘാടന ദിവസം തന്നെ കട തകർന്നു.

അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലാണ് സംഭവം. ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഓഫറുകള്‍ പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലടക്കം ഓഫറുകൾ സംബന്ധിച്ച് സ്ഥാപനം പരസ്യം ചെയ്തിരുന്നു. ഇതോടെ ഉദ്ഘാടന സമയത്ത് ആയിരക്കണക്കിനാളുകള്‍ സ്ഥാപനത്തിനു മുന്നില്‍ തടിച്ചുകൂടി. 

സ്ഥാപനത്തിന്റെ പ്രധാന കവാടം തുറന്നതോടെ ജനം അകത്തേക്ക് ഇരമ്പിക്കയറുകയും ചെയ്തു. അടുക്കിവെച്ച സാധനങ്ങൾ ജനം കൈക്കലാക്കാനും ശ്രമിച്ചു. തിക്കിലും തിരക്കിലും സ്ഥാപനത്തിലെ റാക്കുകളിലുണ്ടായിരുന്ന പാത്രങ്ങളൊന്നാകെ നിലത്തേക്ക് ഉടഞ്ഞുവീണു. നിലത്തുവീണ ഉല്‍പന്നങ്ങൾക്ക് മീതെയും ആളുകൾ ചവിട്ടി നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments