Tuesday, December 24, 2024
HomeAmericaട്രംപ് - ബൈഡൻ കൂടിക്കാഴ്ച നടന്നു

ട്രംപ് – ബൈഡൻ കൂടിക്കാഴ്ച നടന്നു

ന്യൂയോർക്ക്: നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും വൈറ്റ് ഹൗസിലെത്തി ഡൊണാൾഡ് ട്രംപ്. പ്രസിഡൻ്റ് ജോ ബൈഡനെ കാണാനാണ് നിയുക്ത പ്രസിഡൻ്റായ ഡൊണാൾഡ് ട്രംപ് ബുധനാഴ്ച ഓവൽ ഓഫീസിലെത്തിയത്. നേരത്തെ സുഗമമായ അധികാര കൈമാറ്റം ബൈഡൻ ഉറപ്പ് നൽകിയിരുന്നു. 2020ലെ തിരഞ്ഞെടുപ്പ പരാജയത്തിന് ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചതോടെ അധികാരകൈമാറ്റത്തിനുള്ള നടപടികൾ വൈറ്റ് ഹൗസിൽ സജീവമാണ്. നിലവിലെ പ്രസിഡന്റ് ബൈഡനും, വൈസ് പ്രസിഡന്റും ഡെമോക്രറ്റിക്ക് സ്ഥാനാർഥിയുമായിരുന്ന കമല ഹാരിസും ട്രംപിനെ വിളിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അധികാരം കൈമാറുന്നതിന് മുൻപായി ബൈഡൻ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിലവിലെ കൂടിക്കാഴ്ച.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് എന്ന പദവിയിലേക്ക് ട്രംപ് സൂസി വിൽസിനെ നിയമിച്ചിരുന്നു. യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ട്രംപിനായുള്ള പ്രചാരണത്തിന് ചുക്കാൻ പിടിച്ചവരിൽ ഒരു പ്രധാന മുഖമായിരുന്നു സൂസി വിൽസിൻ്റേത്. ഭരണത്തിലെത്തിതിന് പിന്നാലെ ട്രംപ് ആദ്യമായി നിയമനം നൽകിയതും സൂസിക്കാണ്. ആദ്യമായാണ് ഒരു വനിത ഈ പദവിയിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പ്ര​സി​ഡ​ന്റി​ന്റെ ന​യ രൂപവത്കരണം, ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ജീ​വനക്കാരുടെ ഘടന തുടങ്ങിയ നിയന്ത്രിക്കുകയും ചെയുകയാണ് പ്രധാനമായും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫിൻ്റെ പ്രവർത്തനങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments