കെൻ്റക്കി : കെൻ്റക്കിയിലെ ലൂയിസ്‌വില്ലെയിലെ വാണിജ്യ സ്ഥാപനത്തിൽ സ്‌ഫോടനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റു. ക്ലിഫ്ടൺ പരിസരത്തുള്ള ഗിവാഡൻ സെൻസ് കളർ ഫെസിലിറ്റിയിൽ നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തിയതായും പരിക്കേറ്റവരെല്ലാം പ്ലാൻ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരാണെന്നും ലൂയിസ്‌വില്ലെ മേയർ ക്രെയ്ഗ് ഗ്രീൻബെർഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ പേർക്ക് പരിക്ക് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
ഈ സ്ഥാപനത്തിലും പരിസരത്തും ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരുടെയും കണക്ക് എടുത്തിട്ടുണ്ടെന്ന് മേയർ പറഞ്ഞു.
ഏഴ് പേരെ ലൂയിസ്‌വില്ലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി, ഇതിൽ രണ്ട് പേർ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി വക്താവ് ഹീതർ ഫൗണ്ടെയ്ൻ പറഞ്ഞു.
പരസ്യ പ്രതികരണം
സ്‌ഫോടനത്തിൽ ഏതൊക്കെ രാസവസ്തുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് എമർജൻസി ജീവനക്കാർ ഇതുവരെ വിശദമാക്കിയിട്ടില്ല, എന്നാൽ അവർ നൽകിയ വിവരമനുസരിച്ച് ആശുപത്രി ജീവനക്കാർ സാഹചര്യം കൈകാര്യം ചെയ്യാൻ തയ്യാറാണെന്ന് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജേസൺ സ്മിത്ത് പറഞ്ഞു.
സ്ഫോടനത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. വലിയ ശബ്ദത്തോടെ നടന്ന സ്ഫോടനത്തിൽ വൻ ദുരന്തമാണ് ഒഴിവായത്.