Monday, December 23, 2024
HomeAmericaമാർക്കോ റൂബിയോ സ്റ്റേറ്റ് സെക്രട്ടറി, മൈക്ക് വാൾട്സ് സുരക്ഷ ഉപദേഷ്ടാവ് : ട്രംപ് മന്ത്രിസഭ ഒരുങ്ങുന്നു

മാർക്കോ റൂബിയോ സ്റ്റേറ്റ് സെക്രട്ടറി, മൈക്ക് വാൾട്സ് സുരക്ഷ ഉപദേഷ്ടാവ് : ട്രംപ് മന്ത്രിസഭ ഒരുങ്ങുന്നു

വാ​ഷി​ങ്ട​ൺ: യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി​യാ​യി മാ​ർ​കോ റൂ​ബി​യോ​യെ​യും ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വാ​യി മൈ​ക് വാ​ട്സി​​നെ​യും നി​യു​ക്ത പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് നി​യ​മി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ന്യൂ​യോ​ർ​ക് ടൈം​സ് പ​ത്ര​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ ട്രം​പ് ടീ​മി​ൽ​നി​ന്ന് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ല​ഭി​ച്ചി​ട്ടി​ല്ല. ട്രം​പി​ന്റെ തീ​രു​മാ​നം ഏ​ത് നി​മി​ഷ​വും മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ലും ഇ​രു​വ​രു​ടെ​യും നി​യ​മ​നം ഏ​റ​ക്കു​റെ ഉ​റ​പ്പാ​യ​താ​യി ര​ഹ​സ്യ​വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് ന്യൂ​യോ​ർ​ക് ടൈം​സ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യു​മാ​യി വ​ള​രെ അ​ടു​പ്പം പു​ല​ർ​ത്തു​ന്ന 53 കാ​ര​നാ​യ റൂ​ബി​യോ, ചൈ​ന​യോ​ടും ഇ​റാ​നോ​ടും ക​ടു​ത്ത നി​ല​പാ​ടു​ള്ള സെ​ന​റ്റ് അം​ഗ​മാ​ണ്. ഹോ​ങ്കോ​ങ്ങി​നെ​ക്കു​റി​ച്ചു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ നി​ല​പാ​ടി​ന്റെ പേ​രി​ൽ 2020ൽ ​ചൈ​ന ഇ​യാ​ൾ​ക്കെ​തി​രെ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് ട്രം​പി​ന്റെ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​വ​രി​ൽ പ്ര​ധാ​നി​യാ​ണ് റൂ​ബി​യോ. ഇ​സ്രാ​യേ​ൽ അ​നു​കൂ​ല നി​ല​പാ​ടു​ള്ള റൂ​ബി​യോ, ഗ​സ്സ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​സ്രാ​യേ​ലി​ന് യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ വേ​ണ്ട​ത്ര പി​ന്തു​ണ ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചി​രു​ന്നു.

ഫ്ലോ​റി​ഡ​യി​ൽ​നി​ന്നു​ള്ള അം​ഗ​മാ​യ വാ​ട്സി​നും ഇ​ന്ത്യ​യു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ട്. യു.​എ​സ് കോ​ൺ​ഗ്ര​സി​ൽ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ഭാ​ഗ​ത്തി​ന്റെ ഉ​പാ​ധ്യ​ക്ഷ​നാ​യി നി​ര​വ​ധി കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട് വാ​ട്സ്. രാ​ജ്യ​ത്തെ ബാ​ധി​ക്കു​ന്ന സു​ര​ക്ഷാ​കാ​ര്യ​ങ്ങ​ൾ യു.​എ​സ് പ്ര​സി​ഡ​ന്റി​നെ അ​റി​യി​ക്കു​ന്ന​ത് സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വാ​ണ്. വാ​ട്സി​ന്റെ​യും റൂ​ബി​യോ​യു​ടെ​യും നി​യ​മ​നം ഇ​ന്ത്യ​യു​മാ​യു​ള്ള യു.​എ​സി​ന്റെ ബ​ന്ധ​വും മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​ഫ്ഗാ​നി​സ്താ​നി​ൽ​നി​ന്ന് സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കാ​നു​ള്ള ജോ ​ബൈ​ഡ​ന്റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച വാ​ട്സ്, റ​ഷ്യ​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്ന് യൂ​റോ​പ് കൂ​ടു​ത​ൽ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments