റിപ്പോർട്ട് : പി പി ചെറിയാൻ
ഡാളസ്: ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്റര്‍ ജനറല്‍ ബോഡി യോഗം വരുന്ന ഡിസംബര്‍ 8-ന് ഉച്ചകഴിഞ്ഞ് 3.30-ന് പ്രസിഡന്റ് ഷിജു എബ്രഹാമിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിക്കുന്നു.
മുന്‍ മീറ്റിംഗ് മിനിറ്റ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, അംഗത്വ അപ്ഡേറ്റ് ഒ പുതുക്കിയ ഫോം അല്ലെങ്കില്‍ പുതുക്കിയ ലിസ്റ്റ്, ബൈലോ ഭേദഗതി , ബിഎല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന പദ്ധതി, ബില്‍ഡിംഗ് സെക്യൂരിറ്റി , അപ്ഡേറ്റ് ചെയ്ത ക്യാമറ സിസ്റ്റം, പ്രൊജക്റ്റ് അപ്ഡേറ്റുകള്‍ ,അര്‍ദ്ധ വാര്‍ഷിക അക്കൗണ്ട്, 2025-2026 ലേക്കുള്ള ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് . എല്ലാ അംഗങ്ങളുടെയും സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സെക്രട്ടറി സൈമണ്‍ ജേക്കബ് അറിയിച്ചു.