ജമ്മു കാശ്മീര്‍ കിഷ്ത്വറിലെ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ടു പാരാ സ്പെഷ്യല്‍ ഫോഴ്സിലെ രാകേഷ് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റ് ചികിത്സയിലുള്ള മറ്റു മൂന്നു സൈനികരുടെയും നില തൃപ്തികരം എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
കിഷ്ത്വാറില്‍ രണ്ടിടങ്ങളിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ശ്രീനഗറിലെ ഇഷ്ബര്‍ മേഖലയിലും സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. മേഖലയില്‍ ഭീകര സാന്നിധ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. തുടര്‍ച്ചയായി ഏറ്റുമുട്ടല്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മേഖലകളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.