Monday, December 23, 2024
HomeNews1,000 കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

1,000 കോടി രൂപ കടമെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ചെലവുകൾക്ക് പണം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. നവംബർ 5ന് കേരളം 1,000 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷൻ പോർട്ടലായ ഇ-കുബേർ വഴി 16 വർഷത്തെ കാലാവധിയുള്ള കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്. പെൻഷനും ശമ്പള വിതരണവും ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യം നിറവേറ്റാനായി ഒക്ടോബർ 29ന് 1,500 കോടി രൂപയും കേരളം കടമെടുത്തിരുന്നു.


നവംബർ 5ന് 1,000 കോടി രൂപ കൂടി എടുക്കുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മാത്രം കേരളത്തിന്റെ കടം 27,998 കോടി രൂപയാകും. കേരളം തിരിച്ചടയ്ക്കാനുള്ള പൊതുകടം 2.52 ലക്ഷം കോടി രൂപയാണെന്ന് അടുത്തിടെ സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ചെലവുകൾ നടത്താൻ നിരന്തരം കടമെടുക്കുന്ന പ്രവണത സംസ്ഥാന സർക്കാർ നിർത്തണമെന്നും സിഎജി നിർദേശിച്ചിരുന്നു.

നടപ്പുവർഷം ആകെ 37,512 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്നാണ് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നത്. ഇതിൽ നിന്ന് ഡിസംബർ വരെ 21,253 കോടി രൂപ എടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഓണക്കാല ചെലവുകൾ പരിഗണിച്ചും സംസ്ഥാനത്തിന്റെ കടപരിധി നിശ്ചയിച്ചതിലെ പൊരുത്തക്കേട് പരിഹരിച്ചും കടപരിധി പുനഃക്രമീകരണിക്കണമെന്നും കൂടുതൽ തുക വായ്പയെടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കേന്ദ്രം അനുവദിച്ച താൽകാലിക ഇളവ് പ്രയോജനപ്പെടുത്തിയാണ് ഇപ്പോഴത്തെ കടമെടുപ്പ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments