Monday, November 23, 2026
HomeNewsപോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി രണ്ടാണ് ശിക്ഷ വിധിച്ചത്. അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് സ്പെഷ്യൽ ജഡ്ജിന്റെ ഉത്തരവ്.

2022 ജൂലൈ നാലിന് അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവച്ച് വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയെന്നായിരുന്നു കേസ്. വിധിക്കെതിരെ ഒരു മാസത്തിനകം അപ്പീൽ നൽകാൻ സമയം അനുവദിച്ച കോടതി, നടൻ ശ്രീജിത്ത് രവിക്ക് ജാമ്യവും അനുവദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments