വാഷിങ്ടൻ: യാത്രാനുഭവ വിവരണത്തിലൂടെ വിസ്‌മയിപ്പിച്ച ഷഹ്നാസ് ഹബീബിന് യുഎസ് കുടിയേറ്റ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്‌കാരം. യുഎസി ലെ ഈ മലയാളി എഴുത്തുകാരിയുടെ ഏറ്റവും പുതിയ പുസ്തകമായ എയർപ്ലെയ്ൻ മോഡിനാണ് അംഗീകാരം. ബെന്യാമിന്റെ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ക്ക് ഷെഹനാസ് നിർ
വഹിച്ച ഇംഗ്ലിഷ് വിവർത്തനം ‘ജാസ്മിൻ ഡേയ്‌സ്, ജെസിബി, ക്രോവേഡ് സാഹിത്യപുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു.
മൂന്നാം ലോക രാജ്യങ്ങളിൽനിന്നുള്ളവരുടേത് കുടിയേറ്റത്തിനു മാത്രമുള്ള യാത്രകളാണെന്ന ധാരണ പൊളിച്ചെഴുതുന്ന പുസ്‌തകമെന്നാണ് പുരസ്കാരനിർണയ സമിതി വിലയിരുത്തിയത്. 5000 ഡോളറാണ് (4.20 ലക്ഷം രൂപ) സമ്മാനത്തുക.