ന്യൂ ദില്ലി : ഇന്ത്യയുടെ വളർച്ച തടയാൻ ചൈനയും പാകിസ്ഥാനും കൈകോർക്കുന്നുവെന്ന് അമേരിക്കൻ കോണ്‍ഗ്രസ് സമിതിയുടെ നിർണ്ണായക റിപ്പോർട്ട്. ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) സമയത്ത് പാകിസ്ഥാന് ചൈന നല്കിയ സൈനിക പിന്തുണ ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള വലിയൊരു തന്ത്രത്തിന്റെ ഭാഗമായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ‘യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്റെ’ (USCC) 2026-ലെവാർഷിക റിപ്പോർട്ടിലാണ് ചൈനയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
ചൈനീസ് അദർ ഫ്രണ്ട് : ഇന്ത്യ ആൻഡ് ദി ഫ്യൂച്ചർ ഓഫ് യുഎസ് സ്ട്രാറ്റജി ഇൻ ദിഇൻഡോ-പസഫിക്’ (China’s Other Front: India and the Future of US Strategy in the Indo-Pacific) എന്ന പേരിലാണ് റിപ്പോർട്ട് പുറത്തിറക്കിയിരിക്കുന്നത്. അതിർത്തി പ്രദേശങ്ങളില്‍ സൈനിക സമ്മർദ്ദം ചെലുത്തുന്നതിനൊപ്പം വ്യാവസായിക മേഖലയിലേക്കുള്ള അസംസ്കൃത വസ്തുക്കളുടെ വിതരണം തടസ്സപ്പെടുത്തിയും ഇന്ത്യയെ സാമ്പത്തികമായും തന്ത്രപരമായും തളർത്താനാണ് ബെയ്ജിംഗ് ശ്രമിക്കുന്നത്.
അമേരിക്കൻ സഖ്യകക്ഷികള്‍ക്ക് പുറത്ത് ചൈനയോട് കിടപിടിക്കാൻ ശേഷിയുള്ള ചുരുക്കം ചിലരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് യുഎസ് സമിതി വിലയിരുത്തുന്നു. ഏഷ്യയിലെ അധികാര സന്തുലിതാവസ്ഥ നിലനിർത്തുന്നതില്‍ ശക്തമായ ഒരു ഇന്ത്യ അമേരിക്കയ്ക്ക് അനിവാര്യമാണ്. കൂടാതെ, ആഗോളതലത്തില്‍ ചൈനയുടെ ഉല്‍പ്പാദന-വിതരണ ശൃംഖലകള്‍ക്ക് (Supply and Manufacturing Chains) പകരമായി വളർന്നുവരാൻ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ബദല്‍ശക്തിയാണ് ഇന്ത്യയെന്നും റിപ്പോർട്ട് അടിവരയിടുന്നു.
പാകിസ്ഥാനുമായുള്ള ചൈനയുടെ വർദ്ധിച്ചുവരുന്ന പ്രതിരോധ-സൈനിക ബന്ധം ഇന്ത്യയുടെസുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതിർത്തിയിലെ പ്രകോപനങ്ങളും പാകിസ്ഥാനെ മുൻനിർത്തിയുള്ള നിഴല്‍യുദ്ധ തന്ത്രങ്ങളും വഴി ഇന്ത്യയുടെ ശ്രദ്ധ തിരിക്കാനുംവികസന കുതിപ്പിന് തടയിടാനുമാണ് ചൈന ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തില്ഇൻഡോ-പസഫിക് മേഖലയില്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം അമേരിക്ക കൂടുതല്ശക്തമാക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

