Friday, November 20, 2026
HomeNewsജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

ദില്ലി : ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്. നവംബർ 24 വരെ സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് നടപടി. റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കിയ നടപടി തുടരും. കഴിഞ്ഞ ദിവസം മറ്റ് വിമാനക്കമ്പനികളും സർവീസുകൾ വെട്ടിച്ചുരുക്കിയിരുന്നു. നവംബർ 24 വരെ യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റീഫണ്ട്, യാത്രാ തീയതി മാറ്റം, റീ-ഷെഡ്യൂളിങ് എന്നിവയ്ക്കുള്ള സൗകര്യം ഒരുക്കിയതായും എയർ ഇന്ത്യ അറിയിച്ചു.

ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായിരിക്കുകയാണ്. റിയാദിലെ കിം അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട് ടവറിന് നേരെ ഹൂതി ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു. അമേരിക്കയ്ക്ക് വീണ്ടും കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തുവന്നു. ഹോര്‍മൂസില്‍ രണ്ട് മണിക്കൂറിനിടെ 2 എണ്ണ ടാങ്കറുകള്‍ കൂടി സ്ഫോടനത്തിരയായതായി ഐആര്‍ജിസി അറിയിച്ചു.

ഇറാൻ–അമേരിക്ക പോരാട്ടത്തിനൊപ്പമാണ് യമനിലും സംഘർഷം പുതിയ തലത്തിലേക്ക് കടന്നത്. സൗദിയെ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഹൂത്തികളുടെ ആക്രണമം റിയാദിലെ സുപ്രധാന സാമ്പത്തിക വ്യാപാര കേന്ദ്രമായ കിം അബ്ദുള്ള ഫിനാന്‍ഷ്യല്‍ ടവറില്‍ എത്തിയതോടെ സൗദിയും തിരിച്ചടിയുടെ ശക്തി വര്‍ധിപ്പിച്ചു. ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ സംഭരണ ശാലകൾ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ ഉൾപ്പെടെ 60 സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടതായി സഖ്യസേന അറിയിച്ചു. ആക്രമണത്തെ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. സൗദിക്ക് പിന്തുണയും പ്രഖ്യാപിച്ചു.

അതിനിടെ, അൽ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം ഹൂതികൾ തിരിച്ചുപിടിച്ചതായും റിപ്പോർട്ടുകളുണ്ട്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന കടൽപാതയുടെ നിയന്ത്രണം ആഗോള ചരക്കുനീക്കത്തില്‍ നിർണായകമാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments