Friday, November 20, 2026
HomeNewsചടയമംഗലം ജഡായുപ്പാറ സന്ദർശിക്കാൻ ഒരുങ്ങി നരേന്ദ്രമോദി

ചടയമംഗലം ജഡായുപ്പാറ സന്ദർശിക്കാൻ ഒരുങ്ങി നരേന്ദ്രമോദി

ബോളിവുഡ് സിനിമ ‘രാമായണ’ പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും ചര്‍ച്ചകളില്‍ നിറഞ്ഞ കൊല്ലം ചടയമംഗലത്തെ വിനോദസഞ്ചാര കേന്ദ്രമായ ജടായുപ്പാറ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം മാധ്യമങ്ങളോടു പറഞ്ഞത്. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പ് കേന്ദ്ര ടൂറിസം-സാംസ്‌കാരിക മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് സന്ദര്‍ശനം നടത്തുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, സന്ദര്‍ശന തീയതിയെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല.സംവിധായകനും ജടായു ശില്‍പ്പത്തിന്റെ ശില്‍പ്പിയുമായ രാജീവ് അഞ്ചലുമായി കേന്ദ്രമന്ത്രി ഷെഖാവത്ത് സംസാരിച്ചു എന്ന് സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന ബിനാലെയില്‍ ജടായു ശില്‍പ്പത്തിന്റെ സാന്നിധ്യം വേണമെന്ന് കേന്ദ്രമന്ത്രി താല്‍പ്പര്യം അറിയിച്ചുവെന്നും സുരേഷ് ഗോപി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments