Saturday, November 14, 2026
HomeNewsഎൻഎസ്എസിൽ മഞ്ഞുരുക്കം: സർക്കാറിനോട് വിദ്വേഷം ഇല്ലെന്ന് സുകുമാരൻ നായർ

എൻഎസ്എസിൽ മഞ്ഞുരുക്കം: സർക്കാറിനോട് വിദ്വേഷം ഇല്ലെന്ന് സുകുമാരൻ നായർ

കോട്ടയം : മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തർക്കത്തിൽ മഞ്ഞുരുകിയെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. മറുപടി കിട്ടി. പരസ്പരം നടത്തിയ പരാമർശങ്ങൾ എല്ലാം മറന്നു. മുഖ്യമന്ത്രിയായ വി.ഡി. സതീശനുമായി അഭിപ്രായ വ്യത്യാസമില്ല. വി ഡി സതീശൻ നടത്തിയ പരാമർശങ്ങൾ ഏത് സാഹചര്യത്തിലായിരുന്നു എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. അത് ഞങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും കുറച്ചു വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം എല്ലാം പറഞ്ഞ് അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോൾ കോൺഗ്രസിലുള്ള കാര്യങ്ങൾക്ക് അഭിപ്രായം പറയുന്നില്ല. മുഖ്യമന്ത്രിയുമായി സൗഹൃദത്തോടെ ഇനി മുന്നോട്ടുപോകും. അദ്ദേഹം കൂടി അങ്ങനെ നിൽക്കണം. എൻഎസ്എസ് ആർക്കും അമിതമായി വിധേയപ്പെടില്ല. എൻഎസ്എസ് സംസ്ഥാന സർക്കാരിന്റെ മുന്നിലോ കേന്ദ്ര സർക്കാരിന്റെ മുന്നിലോ ഒരാവശ്യവും വെച്ചിട്ടില്ല. സംവരണം സാമ്പത്തിക അടിസ്ഥാനത്തിലാക്കണം എന്നത് മാത്രമാണ് ആവശ്യം. ഈ ആവശ്യം രേഖാമൂലം ഒന്നും അറിയിച്ചിട്ടില്ല. മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു. എൽപിഎസ്ടി സമരത്തിൽ ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ കുറെക്കൂടി നയപരമായ സമീപനം സർക്കാർ എടുക്കണം. സമരപ്പന്തൽ പൊളിച്ചത് കാര്യങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments